Kerala
മയക്കുമരുന്ന് ഉപയോഗത്തെ തുടർന്ന് വിഷാദ രോഗം; എംബിഎ വിദ്യാർഥി 9ാം നിലയിൽ നിന്നും ചാടി മരിച്ചു

ഗാസിയാബാദ് ഇന്ദിരാപുരത്ത് ബഹുനില കെട്ടിടത്തിൽ നിന്നും ചാടി 25കാരനായ എംബിഎ വിദ്യാർഥി ജീവനൊടുക്കി. മയക്കുമരുന്നിന് അടിമയായ ഹർഷിത് ത്യാഗിയാണ് മരിച്ചത്. യുവാവിന് വിഷാദരോഗമുണ്ടായിരുന്നതായി സുഹൃത്തുക്കൾ അറിയിച്ചു
ഫ്‌ളാറ്റിന്റെ ഒമ്പതാം നിലയിലെ ബാൽക്കണിയിൽ നിന്നുമാണ് ഹർഷിത് താഴേക്ക് ചാടിയത്. ഏഞ്ചൽ ജൂപിറ്റർ സൊസൈറ്റിയിലെ ഫ്‌ളാറ്റിൽ നിന്നാണ് ഇയാൾ ചാടിയത്. അമ്മ മാത്രമാണ് ഈ സമയം ഹർഷിതിനൊപ്പമുണ്ടായിരുന്നത്
അമ്മ പൂനം ത്യാഗിയും ബന്ധുവായ ഹിമാൻഷുവും ചേർന്ന് യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.