Oman
അല്‍ അമീറാത്ത് പാര്‍ക്കില്‍ സന്ദര്‍ശനം നടത്തിയത് 1.6 ലക്ഷം പേര്‍
മസ്‌കത്ത്: സ്വദേശികളും പ്രവാസികളും വിദേശികളും ഉള്‍പ്പെടെ 1.6 ലക്ഷം പേര്‍ അല്‍ അമീറാത്ത് പാര്‍ക്കില്‍ സന്ദര്‍ശനം നടത്തിയതായി അധികൃതര്‍ വെളിപ്പെടുത്തി. ഇവിടെ നടന്ന വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികള്‍ സന്ദര്‍ശകര്‍ക്ക് ആനന്ദം പകരുന്നതായിരുന്നു. മസ്‌കത്ത് നൈറ്റ്‌സിന്റെ ഭാഗമായാണ് പാര്‍ക്കില്‍ പരിപാടികള്‍ സംഘടിപ്പിച്ചത്.
എല്ലാ പ്രായക്കാരെയും രസിപ്പിക്കുന്ന പരിപാടികളാണ് അല്‍ അമീറാത്ത് പാര്‍ക്കില്‍ സംഘടിപ്പിച്ചതെന്ന് മസ്‌കത്ത് നൈറ്റ്‌സ് പരിപാടികള്‍ക്കുള്ള മുഖ്യ കമ്മിറ്റിയിലെ അംഗമായ യാസര്‍ ബിന്‍ സലീം അല്‍ അമീരി അറിയിച്ചു. ഡിസംബര്‍ 23ന് പരിപാടികള്‍ക്ക് തുടക്കമായത് മുതല്‍ കഴിഞ്ഞ ശനിയാഴ്ചവരെയുള്ള ദിവസങ്ങളിലാണ് 1.6 ലക്ഷം പേര്‍ ഇവിടം സന്ദര്‍ശിച്ചത്. ഹെറിറ്റേജ് വില്ലേജാണ് ഇവിടുത്തെ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.