Kuwait

കുവൈത്തില്‍ ജീവിക്കുന്നത് 10.08 ലക്ഷം ഇന്ത്യക്കാര്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വദേശികള്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ജനസമൂഹമായി ഇന്ത്യക്കാര്‍. കുവൈറ്റ് സിവില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് അതോറിറ്റി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 10,07,961 ഇന്ത്യക്കാരാണ് രാജ്യത്ത് കഴിയുന്നത്. 15,67,983 സ്വദേശികളാണ് രാജ്യത്തുള്ളത്.

2024 അവസാനം വരെയുള്ള കണക്കെടുക്കുമ്പോഴാണ് ഇന്ത്യക്കാരുടെ എണ്ണം 10 ലക്ഷത്തിന് മുകളിലുള്ളത്. എന്നാല്‍ കഴിഞ്ഞവര്‍ഷം ഇതേകാലവുമായി താരതമ്യപ്പെടുത്തിയാല്‍ 0.7 ശതമാനത്തിന്റെ കുറവാണ് ഇന്ത്യക്കാരുടെ ജനസംഖ്യയില്‍ സംഭവിച്ചിരിക്കുന്നത്. ഇന്ത്യന്‍ സമൂഹം കഴിഞ്ഞാല്‍ രണ്ടാമതുള്ള പ്രവാസി സമൂഹം ഈജിപ്റ്റുകാരാണ്. 6.57 ലക്ഷം ആണ് ഇവരുടെ സംഖ്യ. മൂന്നാമതുള്ള ബംഗ്ലാദേശികളുടെ ജനസംഖ്യ 2.93 ലക്ഷമാണ്. ഫിലിപ്പിനോകള്‍ 2.23 ലക്ഷവും സിറിയക്കാര്‍ 1.83 ലക്ഷവും ശ്രീലങ്കക്കാര്‍ 1.70 ലക്ഷവും സൗദി സൗദികള്‍ 1.42 ലക്ഷവും നേപ്പാളികള്‍ 1.40 ലക്ഷവും ആണെങ്കില്‍ പാക്കിസ്ഥാനികള്‍ 94,749 പേര്‍ മാത്രമാണ് കുവൈറ്റില്‍ ഉള്ളത്. സമീപകാലത്ത് പ്രവാസികളുടെ കുടിയേറ്റവുമായി ബന്ധപ്പെട്ട് കുവൈറ്റ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള പ്രവാസി സമൂഹത്തിന്റെ ജനസംഖ്യയില്‍ കുറവുണ്ടാവാന്‍ ഇടയാക്കിയിരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!