Kerala

സീസണ്‍ തിരക്ക്: കേരളത്തിലേക്ക് പത്ത് സ്‌പെഷ്യല്‍ ട്രെയിനുകള്‍

കേന്ദ്ര തീരുമാനം യാത്രക്കാര്‍ക്ക് ആശ്വാസമാകും

ക്രിസ്മസ് വെക്കേഷനിലെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് പത്ത് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് കേന്ദ്ര റെയില്‍വേ മന്ത്രാലയം. കേരളത്തിലേക്കും ഇവിടെ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കുമായി ആയിരക്കണക്കിനാളുകള്‍ യാത്ര ചെയ്യുന്ന സമയമായതിനാലാണ് പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചത്.

ട്രെയിനുകളുടെ റൂട്ടുകള്‍ സംബന്ധിച്ച പ്രഖ്യാപനം വൈകാതെ ഉണ്ടാവും. ക്രിസ്മസിനോട് അനുബന്ധിച്ച് തിരക്ക് കൂടിയതിനാല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ കിട്ടാത്ത സാഹചര്യമായിരുന്നു. പുതിയ ട്രെയിനുകള്‍ പ്രഖ്യാപിച്ചതോടെ ഇത് യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാകും. എന്നാല്‍, 20 ഓളം ട്രെയിനെങ്കിലും പ്രത്യേകമായി അനുവദിക്കണമെന്നായിരുന്നു യാത്രക്കാരുടെ ആവശ്യം.

ക്രിസ്മസ് അവധി ആഘോഷിക്കാന്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളും ഉദ്യോഗാര്‍ഥികളും കൂടുതലായുള്ള ബെംഗളൂരു, ചെന്നൈ, മുംബൈ, ഗോവ, ഡല്‍ഹി തുടങ്ങിയ ഇടങ്ങളിലേക്ക് പ്രത്യേക ട്രെയിനുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നഴ്‌സിംഗ്, ബിടെക്, പി ജി കോഴ്‌സുകള്‍, എം ബി ബി എസ് തുടങ്ങിയ നിരവധി കോഴ്‌സുകള്‍ പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് ബെംഗളൂരുവടക്കമുള്ള നഗരങ്ങളിലുള്ളത്. ക്രിസ്മസ് അവധിയടക്കമുള്ള ചുരുക്കം ദിവസങ്ങളിലാണ് അവര്‍ക്ക് വെക്കേഷന്‍ ലഭിക്കുന്നതും. അതുപോലെ കേരളത്തില്‍ നിന്നുള്ള ഇതര സംസ്ഥാന തൊഴിലാളികള്‍ വര്‍ഷാവസാനമാണ് നാട്ടിലേക്ക് പോകാറുള്ളത്. കൊല്‍ക്കത്ത, ഡല്‍ഹി, ഉത്തര്‍ പ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളിലേക്കാണ് ഇത്തരക്കാര്‍ കൂടുതലും യാത്ര ചെയ്യാറുള്ളത്.

Related Articles

Back to top button
error: Content is protected !!