11 മൃതദേഹങ്ങൾ കണ്ടെടുത്തു; അപകടത്തിൽപ്പെട്ടത് 400ഓളം പേർ
[ad_1]
വയനാട്ടൽ ഉണ്ടായത് വൻ ഉരുൾപൊട്ടൽ. മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ കനത്ത ഉരുൾപൊട്ടലിൽ വൻ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഇതുവരെ 11 മൃതദേഹങ്ങൾ കണ്ടെത്തി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. അപകടത്തിൽ ഒറ്റപ്പെട്ടു പോയ പ്രദേശങ്ങളിലേക്ക് രക്ഷാപ്രവർത്തകർ എത്തിച്ചേരുന്നതേയുള്ളു. തകർന്നടിഞ്ഞ വീടുകളും ഗതിമാറി ഒഴുകുന്ന പുഴയും വൻതോതിൽ കുന്നുകൂടി കിടക്കുന്ന മരത്തടികളും ചെളികളുമൊക്കെയാണ് ദുരന്തസ്ഥലത്തിൽ നിന്നുള്ള ദൃശ്യങ്ങൾ
കൂടുതൽ എൻഡിആർഎഫ് സംഘം ദുരന്തഭൂമിയിലേക്ക് എത്തുന്നുണ്ട്. മൂന്ന് തവണയാണ് മേഖലയിൽ ഉരുൾപൊട്ടലുണ്ടായത്. വെള്ളാർമല സ്കൂൾ ഒന്നാകെ തകർന്നു. ചൂരൽമല-മുണ്ടക്കൈ റൂട്ടിലെ പാലം തകർന്നു. ഇതോടെ മുണ്ടക്കൈ ഒറ്റപ്പെട്ട നിലയിലാണ്. രക്ഷാപ്രവർത്തനത്തിനായി സൈന്യവും വയനാട്ടിലെത്തും. എയർ ലിഫ്റ്റിംഗ് അടക്കമുള്ള സംവിധാനങ്ങൾ രക്ഷാപ്രവർത്തനത്തിനായി ഉപയോഗിക്കും
മുണ്ടക്കൈ പ്രദേശത്തേക്ക് രക്ഷാപ്രവർത്തകർക്ക് ഇതുവരെ എത്താൻ സാധിച്ചിട്ടില്ല. നൂറുകണക്കിനാളുകൾ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. നാനൂറോളം ആളുകൾ അപകടത്തിൽപ്പെട്ടതായാണ് വിവരം.
[ad_2]