Kerala
രണ്ട് കമാൻഡോകൾ അടക്കം 11 സിആർപിഎഫ് ഉദ്യോഗസ്ഥർ; വിജയ്ക്ക് ഇനി മുതൽ വൈ കാറ്റഗറി സുരക്ഷ

നടനും തമിഴ് വെട്രി കഴകം അധ്യക്ഷനുമായ വിജയ്ക്ക് വൈ കാറ്റഗറി സുരക്ഷ. രണ്ട് കമാൻഡോകൾ അടക്കം 11 സിആർപിഎഫ് ഉദ്യഗോഗസ്ഥർ അടങ്ങുന്ന സംഘത്തിനാണ് സുരക്ഷാ ചുമതല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് തീരുമാനം
വിജയ് ചെന്നൈയിൽ നടത്താനിരിക്കുന്ന റോഡ് ഷോയിൽ അദ്ദേഹത്തെ തല്ലണമെന്ന് നിർദേശിച്ച് ചിലർ അടുത്തിടെ എക്‌സിൽ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം താരത്തിന് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തുന്നത്
വിജയ് യുടെ വർധിച്ച് വരുന്ന രാഷ്ട്രീയ പ്രാധാന്യം കൂടി കണക്കിലെടുത്താണ് തീരുമാനം. സംസ്ഥാനത്തിനുള്ളിൽ എട്ട് മുതൽ 11 വരെ സിരിആർപിഎഫ് ഉദ്യോഗസ്ഥരുടെയും സായുധ ഗാർഡുകളുടെയും ഒരു സംഘം സുരക്ഷ ഒരുക്കണമെന്നാണ് നിർദേശം