ആക്‌സസ് ഷാര്‍ജ ചാലഞ്ച് 2024ന്റെ അവസാന റൗണ്ടില്‍ 11 സ്റ്റാര്‍ട്ടപ്പുകള്‍
ഷാര്‍ജ: ഷാര്‍ജ എന്റെര്‍പ്രണര്‍ഷിപ് സെന്ററി(ഷേരാ)ന്റെ ആഭിമുഖ്യത്തിലുള്ള ആക്‌സസ് ഷാര്‍ജ ചാലഞ്ച്(എഎസ്‌സി) 2024ന്റെ അവസാന റൗണ്ടില്‍ 11 സ്റ്റാര്‍ട്ടപ്പുകള്‍. ആറു ഭൂഖണ്ഡങ്ങളിലെ 24 രാജ്യങ്ങളില്‍നിന്നായി ലഭിച്ച 2,207 സ്്റ്റാര്‍ട്ടപ്പുകളില്‍നിന്നാണ് 11 സ്റ്റാര്‍ട്ടപ്പുകളെ ഷോട്ട്‌ലിസ്റ്റ് ചെയ്തിരിക്കുന്നത്. അഗ്രി ടെക്, ലൈവ് സ്റ്റോക്ക് ഹെല്‍ത്ത് എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിച്ചുള്ള നൂതന കണ്ടുപിടുത്തങ്ങളുമായുള്ള സ്റ്റാര്‍ട്ടപ്പുകളെയാണ് എഎസ്‌സിയിലേക്ക് ക്ഷണിച്ചിരുന്നത്.
ഈ രംഗത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കാന്‍ സാധിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ അവരുടെ പ്രൂഫ് ഓഫ് കണ്‍സെപ്റ്റ്(പിഒസി) പാനല്‍ ജഡ്ജസിന്റെ മുന്നില്‍ അവതരിപ്പിക്കേണ്ടതുമുണ്ടായിരുന്നു. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവയില്‍നിന്നുള്ള രണ്ടെണ്ണത്തിനാവും 2.5 ലക്ഷം ദിര്‍ഹം വീതമുള്ള ഈ വര്‍ഷത്തെ എഎസ്‌സി പുരസ്‌കാരം നല്‍കുക. ഈ സ്റ്റാര്‍ട്ടപ്പുകള്‍ തങ്ങളുടെ പദ്ധതി ആറു മാസത്തിനകം പ്രാവര്‍ത്തികമാക്കി കാണിക്കണം എന്ന കരാറോടു കൂടിയാണ് അവാര്‍ഡ് തുക കൈമാറുക. നൂതനമായ ആശയങ്ങളുള്ള സംരംഭകരെ ശാക്തീകരിക്കുകയെന്ന ലക്ഷ്യമാണ് ഷേരാക്കുള്ളതെന്ന് സിഇഒ സാറ അബ്ദുല്‍അസീസ് അല്‍ നുഐമി വ്യക്തമാക്കി. ഇന്നത്തെ വെല്ലുവിളികളെ വിജയകരമായി പരിഹരിക്കാനാവുന്നവരെ ചേര്‍ത്തുപിടിക്കാനാണ് ഷേരാ ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു.