National

റഷ്യന്‍ സൈന്യത്തിലുണ്ടായിരുന്ന 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; എല്ലാവരെയും തിരികെയെത്തിക്കും: രണ്‍ധിര്‍ ജയ്‌സ്വാൾ

ന്യൂഡല്‍ഹി : റഷ്യന്‍ സൈന്യത്തിലുണ്ടായിരുന്ന 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.16 ഇന്ത്യക്കാരെ കാണാതായിട്ടുമുണ്ട്.

ഇവരെ കുറിച്ച് വിവരമൊന്നുമില്ല. 96 പേര്‍ രാജ്യത്ത് തിരിച്ചെത്തി. റഷ്യന്‍ സൈന്യത്തില്‍ പെട്ടു പോയ എല്ലാവരെയും തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടന്നുവരികയാണെന്ന് വിദേശകാര്യ വക്താവ് രണ്‍ധിര്‍ ജയ്‌സ്വാള്‍ അറിയിച്ചു.

കൊല്ലപ്പെട്ട ബിനില്‍ ബാബുവിന്റെ മൃതദേഹം തിരികെ എത്തിക്കാന്‍ ശ്രമം നടന്നുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റഷ്യയില്‍ ചികിത്സയിലുള്ള ഇന്ത്യന്‍ പൗരൻ സുഖപ്പെട്ട ഉടന്‍ ഇന്ത്യയില്‍ മടങ്ങിയെത്തുമെന്നും രണ്‍ധിര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!