Kerala
123 പേരുടെ പോസ്റ്റുമോർട്ടം പൂർത്തിയായി; തിരിച്ചറിഞ്ഞത് 75 മൃതദേഹങ്ങൾ
[ad_1]
വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ 167 ആയി. ഇതിൽ 75 പേരെ തിരിച്ചറിഞ്ഞു. ഔദ്യോഗികമായി മരണം സ്ഥിരീകരിച്ച 123 പേരുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. മലപ്പുറത്ത് നിന്നുള്ള മൃതദേഹങ്ങൾ വയനാട്ടിൽ എത്തിക്കും. നിലവിൽ 99 പേരാണ് അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായുള്ളത്
ആകെ 195 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 190 പേർ വയനാട്ടിലും അഞ്ച് പേർ മലപ്പുറത്തുമാണ്. വയനാട്ടിൽ 133 പേർ വിംസ് ആശുപത്രിയിലും 28 പേർ മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലും ചികിത്സയിൽ കഴിയുന്നു
24 പേർ കൽപ്പറ്റ ജനറൽ ആശുപത്രിയിലും അഞ്ച് പേർ വൈത്തിരി താലൂക്ക് ആശുപത്രിയിലും ചികിത്സയിലുണ്ട്.
[ad_2]