Kerala

റാന്നിയിൽ വയറുവേദനയെ തുടർന്ന് ചികിത്സ തേടിയ 14 വയസുകാരി ഗർഭിണി; അച്ഛൻ കസ്റ്റഡിയിൽ

പത്തനംതിട്ട റാന്നിയിൽ 14 വയസുകാരി ഗർഭിണിയായ സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ. കട്ടപ്പന സ്വദേശിയായ 43കാരനാണ് അറസ്റ്റിലായത്. കുട്ടിക്ക് ഗർഭം സ്ഥിരീകരിച്ചതിനെ തുടർന്ന് ലാബ് അധികൃതരാണ് പോലീസിൽ വിവരം അറിയിച്ചത്.

ഏഴ് ആഴ്ച ഗർഭിണിയാണ് എട്ടാം ക്ലാസുകാരിയായ കുട്ടി. വയറുവേദനയെ തുടർന്നാണ് കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു.

ലാബ് അധികൃതർ പോലീസിൽ വിവരം അറിയിച്ചു. ഇതിന് പിന്നാലെ കുട്ടിയുടെ അച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കുട്ടിക്ക് കൗൺസിലിംഗ് നൽകുമെന്ന് പോലീസ് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!