Kerala
കർണാടകയിൽ 15കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി ദൃശ്യങ്ങൾ പകർത്തി; അഞ്ച് പേർ അറസ്റ്റിൽ

കർണാടക ബെലഗാവിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി ദൃശ്യം പകർത്തി അഞ്ച് പേർ അറസ്റ്റിൽ. പെൺകുട്ടിയുടെ കാമുകനും സംഘവുമാണ് ആക്രമണത്തിന് പിന്നിൽ.
അറസ്റ്റിലായവരിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്. പതിനഞ്ചുകാരിയെ രണ്ട് മാസത്തോളമാണ് സംഘം പീഡനത്തിന് ഇരയാക്കിയത്.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം ആദ്യം പീഡനത്തിന് ഇരയാക്കി ദൃശ്യങ്ങൾ പകർത്തി. ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പിന്നെയും വിവിധയിടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചത്.