Sports

രണ്ടാമിന്നിംഗ്‌സിലും ഇന്ത്യക്ക് കൂട്ടത്തകർച്ച; രണ്ടാം ദിനം കളി നിർത്തുമ്പോൾ 5ന് 128 റൺസ്

അഡ്‌ലെയ്ഡ് ടെസ്റ്റിൽ രണ്ടാമിന്നിംഗ്‌സിലും ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. 105 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് 5 വിക്കറ്റുകൾ നഷ്ടമായി. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 128 റൺസ് എന്ന നിലയിലാണ്. ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിംഗ്‌സ് ലീഡിനേക്കാൾ 29 റൺസ് പിന്നിലാണ് ഇന്ത്യ ഇപ്പോഴും

ഓസ്‌ട്രേലിയ ഒന്നാമിന്നിംഗ്‌സിൽ 337 റൺസിന് പുറത്തായിരുന്നു. 157 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡാണ് ആതിഥേയർ സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ കെഎൽ രാഹുലിനെ നഷ്ടമായി. ഏഴ് റൺസെടുത്ത രാഹുലിനെ പാറ്റ് കമ്മിൻസ് പുറത്താക്കി

സ്‌കോർ 42ൽ നിൽക്കെ 24 റൺസെടുത്ത യശസ്വി ജയ്‌സ്വാളും വീണു. സ്‌കോർ 66ൽ 11 റൺെസടുത്ത കോഹ്ലിയും 86ൽ 28 റൺസെടുത്ത ശുഭ്മാൻ ഗില്ലും പുറത്തായി. നായകൻ രോഹിത് ശർമ ആറ് റൺസിനും വീണതോടെ ഇന്ത്യ 5ന് 105 റൺസ് എന്ന നിലയിലേക്ക് പതിച്ചു. കളി നിർത്തുമ്പോൾ 28 റൺസുമായി റിഷഭ് പന്തും 15 റൺസുമായി നിതീഷ് കുമാർ റെഡ്ഡിയുമാണ് ക്രീസിൽ

നേരത്തെ ഓസ്‌ട്രേലിയക്ക് വേണ്ടി ട്രാവിസ് ഹെഡ് സെഞ്ച്വറി നേടിയിരുന്നു. 141 പന്തിൽ 140 റൺസാണ് ഹെഡ് അടിച്ചു കൂട്ടിയത്. മാർനസ് ലാബുഷെയ്ൻ 64 റൺസെടുത്തു. ഇന്ത്യക്ക് വേണ്ടി ബുമ്രയും സിറാജും നാല് വീതം വിക്കറ്റുകൾ വീഴ്ത്തി. അശ്വിൻ, നിതീഷ് കുമാർ റെഡ്ഡി എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.

Related Articles

Back to top button
error: Content is protected !!