Kerala

16കാരിയെ ബലമായി പിടിച്ചു കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 18 വർഷം തടവുശിക്ഷ

പതിനാറുകാരിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിന് 18 വർഷം തടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ. കണ്ണൂർ ചീമേനി ഏറ്റുകുടുക്ക മാത്തിൽ കയനി വീട്ടിൽ അക്ഷയ് ബാബുവിനെയാണ്(27) തളിപ്പറമ്പ് പോക്‌സോ കോടതി ശിക്ഷിച്ചത്.

2023 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ ബലമായി ബൈക്കിൽ കയറ്റി ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. മെയ് മാസത്തിലും ഇയാൾ കുട്ടിയെ സമാന രീതിയിൽ പീഡിപ്പിച്ചിരുന്നു

പീഡന വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും സമൂഹ മാധ്യമത്തിലൂടെ അശ്ലീല വീഡീയോകളും ചിത്രങ്ങളും അയച്ചു കൊടുക്കുകയും ചെയ്തു. പെരിങ്ങോം പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button
error: Content is protected !!