Kerala
കെഎസ്ആർടിസി വികസനത്തിന് 178.98 കോടി; ഡീസൽ ബസ് വാങ്ങാൻ 107 കോടി
![ksrtc](https://metrojournalonline.com/wp-content/uploads/2024/08/ksrtc-780x470.webp)
2025-26 വർഷത്തെ സംസ്ഥാന ബജറ്റിൽ കെഎസ്ആർടിസിക്ക് 178.98 കോടി രൂപ വകയിരുത്തി. പുതിയ ഡീസൽ ബസ് വാങ്ങാൻ 107 കോടി രൂപയും നീക്കിവെച്ചു. ഹൈദരാബാദിൽ കേരളാ ഹൗസ് നിർമിക്കും. ഇതിനായി അഞ്ച് കോടി രൂപ നീക്കി വെച്ചു. ചാമ്പ്യൻസ് ബോട്ട് ലീഗിന് 8.96 കോടിയും പൊൻമുടിയിൽ റോപ് വേ സാധ്യത പഠനത്തിന് 50 ലക്ഷം രൂപയും നീക്കിവെച്ചതായി ധനമന്ത്രി അറിയിച്ചു
പഴയ സർക്കാർ വാഹനങ്ങൾ മാറ്റി പുതിയത് വാങ്ങാൻ 100 കോടി രൂപ വകയിരുത്തി. 2025 അവസാനത്തോടെ ദേശീയപാത ജനങ്ങൾക്കായി തുറന്നു കൊടുക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് 401 കോടി രൂപ വകയിരുത്തി. സൗജന്യ സ്‌കൂൾ യൂണിഫോം പദ്ധതിക്ക് 109 കോടി. എല്ലാ ജില്ലാ ആശുപത്രികളിലും സ്‌ട്രോക് യൂണിറ്റ് ആരംഭിക്കും. ഇതിനായി 21 കോടി.