Kerala

ആലപ്പുഴയിൽ ശക്തമായ കാറ്റിൽ കടയുടെ മേൽക്കൂര തകർന്നുവീണ് 18 വയസുകാരിക്ക് ദാരുണാന്ത്യം

ആലപ്പുഴയിൽ ശക്തമായ മഴയിലും കാറ്റിലും പെട്ട് കടയുടെ മേൽക്കൂര തകർന്നുവീണ് 18 വയസുകാരി മരിച്ചു. പള്ളാത്തുരുത്തി സ്വദേശി നിത്യയാണ് മരിച്ചത്. സുഹൃത്തിനൊപ്പം ബീച്ചിൽ വന്നതായിരുന്നു നിത്യ. മഴ പെയ്തപ്പോൾ കടവരാന്തയിൽ കയറി നിൽക്കുകയായിരുന്നു

കടയുടെ മേൽക്കൂര പൊളിഞ്ഞ് നിത്യയുടെ ദേഹത്ത് വീഴുകയായിരുന്നു. അപകടത്തിന് പിന്നാലെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇടുക്കി രാജകുമാരി കുംഭപ്പാറയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഏലത്തോട്ടത്തിൽ നിന്ന മരം റോഡിലേക്ക് കടപുഴകി വീഴുകയായിരുന്നു. 11 കെവി ലൈനിന് മുകളിലാണ് മരം വീണത്. വൈദ്യുതി പൂർണമായും തടസ്സപ്പെട്ടു.

Related Articles

Back to top button
error: Content is protected !!