Kerala
പത്തനംതിട്ടയിൽ 19കാരി തൂങ്ങിമരിച്ച നിലയിൽ; അധ്യാപകൻ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കുടുംബം

പത്തനംതിട്ട കൂടലിൽ 19കാരിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുറിഞ്ഞകൽ മുണ്ടൻവലയിൽ ആദർശ്-രാജി ദമ്പതികളുടെ മകൾ ഗായത്രിയാണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ജോലി കഴിഞ്ഞ് രാജി വീട്ടിലെത്തിയപ്പോഴാണ് മകളെ മരിച്ച നിലയിൽ കണ്ടത്. ഉടനെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അടൂരിൽ പ്രവർത്തിക്കുന്ന അഗ്നിവീർ റിക്രൂട്ട്മെന്റ് പരിശീലനകേന്ദ്രത്തിലെ വിദ്യാർഥിനിയാണ്. ഇവിടുത്തെ അധ്യാപകൻ മാനസികമായി പ്രയാസപ്പെടുത്തുന്നതായി ഗായത്രി പറഞ്ഞിട്ടുള്ളതായി വീട്ടുകാർ അറിയിച്ചു.