Kerala
20കാരിയായ നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ; ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തു

കണ്ണൂരിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ ബിച്ചാരക്കടവ് സ്വദേശിനി കളത്തിൽപുരയിൽ നിഖിത(20)യാണ് മരിച്ചത്. ഭർത്താവ് വൈശാഖിന്റെ വീട്ടിൽ ജീവനൊടുക്കിയ നിലയിലാണ് നിഖിതയെ കണ്ടെത്തിയത്
ബിച്ചാരക്കടവ് സ്വദേശികളായ സുനിൽ-ഗീത ദമ്പതികളുടെ മകളാണ്. 2024 ഏപ്രിൽ 1നായിരുന്നു നിഖിതയുടെയും വൈശാഖിന്റെയും വിവാഹം. തളിപ്പറമ്പിലെ സ്വകാര്യ നഴ്‌സിംഗ് കോളേജിലെ വിദ്യാർഥിനിയാണ് നിഖിത
വൈശാഖ് വിദേശത്താണ്. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു