അച്ഛനുമായി വഴക്കിടുന്നതിനിടെ 20കാരന്‍ ഷേവിങ് സെറ്റ് വിഴുങ്ങി. ന്യൂഡല്‍ഹിയിലാണ് സംഭവം. വിഷാദ രോഗത്തിന് അടിമയയായ യുവാവാണ് പിതാവുമായി തര്‍ക്കിച്ച് ബ്ലേഡും ഹോള്‍ഡറും ഹാന്‍ഡിലും അടങ്ങുന്ന ഷേവിങ് സെറ്റ് വിഴുങ്ങിയത്. രണ്ട് ഭാഗങ്ങളായാണ് ഇയാള്‍ വിഴുങ്ങിയത്.
ഉടനെ ആശുപത്രിയിലെത്തിച്ച യുവാവിന് ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നല്‍കി. സ്‌കാനിംഗിന് വിധേയമാക്കിയപ്പോഴാണ് ബ്ലേഡും ഹാന്‍ഡിലും വയറ്റിലുണ്ടെന്ന് വ്യക്തമായത്. ബ്ലേഡ് ഇയാളുടെ ആമാശയത്തില്‍ തങ്ങിനില്‍ക്കുന്ന അവസ്ഥയിലായിരുന്നു. എന്നാല്‍ ഹാന്‍ഡില്‍ വന്‍കുടലുവരെയെത്തി.
ഉടനെ ഇയാളെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതോടെ യുവാവ് രക്ഷപ്പെടുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയക്കൊടുവില്‍ ഷേവിങ് സെറ്റ് യുവാവിന്റെ വയറ്റില്‍ നിന്നും പുറത്തെടുത്തു.
മാനസിക വെല്ലുവിളി നേരിടുന്ന യുവാവിന് ആത്മഹത്യ പ്രേരണ നേരത്തേയുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് ഷേവിംഗ് സെറ്റ് വിഴുങ്ങിയതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ഡോ തരുണ്‍ മിത്തലിന്റെ നേതൃത്വത്തില്‍ ഡോ അന്‍മോല്‍ അഹൂജ, ഡോ ശ്രേഷ്ഠ് മംഗ്ലിക്, ഡോ രാകേഷ് എസ്, ഡോ കാര്‍ത്തിക് കൃഷ്ണ, ഡോ തനുശ്രീ നഹത എന്നിവരുള്‍പ്പെടെയുള്ള സര്‍ജന്മാരുടെ ഒരു സംഘം രണ്ട് ഘട്ടങ്ങളിലാണ് ശസ്ത്രക്രിയ നടത്തിയത്.