Kerala
കോട്ടയം നഗരസഭ അക്കൗണ്ടിൽ നിന്ന് 211.89 കോടി രൂപ കാണാനില്ല; ആരോപണവുമായി പ്രതിപക്ഷം
കോട്ടയം നഗരസഭ അക്കൗണ്ടിൽ നിന്ന് കോടികൾ കാണാനില്ലെന്ന് പ്രതിപക്ഷത്തിന്റെ ആരോപണം. 211.89 കോടി രൂപ കാണാനില്ലെന്നാണ് ആരോപണം. തനത് ഫണ്ട് കൈകാര്യം ചെയ്തതിൽ പൊരുത്തക്കേട് ഉണ്ടെന്നും ആരോപണമുണ്ട്.
പണം എവിടെ പോയെന്ന് പറയാൻ സെക്രട്ടറിക്കോ ചെയർപേഴ്‌സണോ സാധിക്കുന്നില്ല. തുക ചെലവായി പോയിട്ടുണ്ടെങ്കിൽ അക്കാര്യം കൗൺസിലിനെ ബോധ്യപ്പെടുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനിലാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്
അതേസമയം ഇതേ പറ്റി ഉദ്യോഗസ്ഥതലത്തിലോ ഓഡിറ്റ് തലത്തിലോ ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ പറഞ്ഞു. കൗൺസിൽ യോഗത്തിൽ ഇതേ പറ്റി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും ചെയർപേഴ്‌സൺ അറിയിച്ചു