Saudi Arabia

സഊദിയില്‍ 21,485 അനധികൃത താമസക്കാര്‍ അറസ്റ്റില്‍

റിയാദ്: ഈ മാസം ഒമ്പതിനും 15നും ഇടയിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും 21,485 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തതായി സഊദി ആഭ്യന്തര മന്ത്രലായം അറിയിച്ചു. സര്‍ക്കാരിന് കീഴിലുള്ള വിവിധ ഏജന്‍സികളുടെ സംയുക്ത നേതൃത്വത്തിന് കീഴില്‍ നടത്തിയ പരിശോധനകളിലാണ് താമസ-തൊഴില്‍ നിയമങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട് വിദേശികള്‍ പിടിയിലായത്.

താമസ നിയമം ലംഘിച്ചതിന് 13,562 പേരും അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിന് 4,853 പേരും തൊഴില്‍ നിയമലംഘനങ്ങളുടെ പേരില്‍ 3,070 പേരുമാണ് പിടിയിലായത്. രാജ്യത്തേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ചതിന് 1,568 പേരാണ് അറസ്റ്റിലായത്. ഇവരില്‍ 50 ശതമാനം എത്യോപ്യന്‍ പൗരന്മാരും 47 ശതമാനം യമനികളുമാണ്. ബാക്കി വരുന്ന മൂന്നു ശതമാനം മറ്റു രാജ്യങ്ങളില്‍നിന്നുള്ളവരുമാണ്. അനധികൃതമായി രാജ്യത്തുനിന്നു കടക്കാന്‍ ശ്രമിച്ച 64 പേരും പിടിയിലായവരില്‍ ഉള്‍പ്പെടുമെന്നും ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി.

Related Articles

Back to top button
error: Content is protected !!