Kerala

2219 കോടി രൂപ ആവശ്യപ്പെട്ടത് പരിഗണനയിലുണ്ട്; വയനാട് ദുരന്തത്തിൽ കേന്ദ്ര സർക്കാർ

വയനാട് ദുരന്തത്തിൽ സത്യവാങ്മൂലവുമായി കേന്ദ്രസർക്കാർ. നവംബർ 13നാണ് സംസ്ഥാന സർക്കാർ വിശദമായ റിപ്പോർട്ട് നൽകിയത്. 2219 കോടി രൂപ ആവശ്യപ്പെട്ടുള്ള ഈ റിപ്പോർട്ട് പരിഗണനയിലാണെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

വയനാട് ദുരന്തത്തിന്റെ പോസ്റ്റ് ഡിസാസ്റ്റർ നീഡ്‌സ് അസസ്‌മെന്റ് റിപ്പോർട്ട് ഈ മാസം 13നാണ് സംസ്ഥാന സർക്കാർ വിശദമായി സമർപ്പിച്ചത്. ഇതിലാണ് 2219 കോടി രൂപ ആവശ്യപ്പെട്ടിരിക്കുന്നത്. ദുരന്തത്തിന് ശേഷമുള്ള പുനർനിർമാണ പ്രവർത്തനങ്ങൾക്കായാണ് ഈ തുക. ഈ ആവശ്യം പരിഗണനയിലാണെന്നും ഇക്കാര്യത്തിൽ ചട്ടങ്ങളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ തീരുമാനമെടുക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു

ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 153.467 കോടി രൂപ അനുവദിക്കാൻ തീരുമാനിച്ചു. പക്ഷേ ഇതിന്റെ 50 ശതമാനം സംസ്ഥാന ദുരന്ത നിവാരണ ഫണ്ടുമായി അഡ്‌ജെസ്റ്റ് ചെയ്യും. വ്യോമസേന വിമാനങ്ങൾ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തിരുന്നു. ഇതിന് സേന നൽകിയ ബിൽ സെറ്റിൽ ചെയ്യുമെന്നും കേന്ദ്രം അറിയിച്ചു.

Related Articles

Back to top button