Kerala

എംപോക്‌സ് സ്ഥിരീകരിച്ച യുവാവുമായി സമ്പർക്കമുള്ള 23 പേർ നിരീക്ഷണത്തിൽ; മലപ്പുറത്ത് കനത്ത ജാഗ്രത

മലപ്പുറത്ത് എംപോക്‌സ് സ്ഥിരീകരിച്ച യുവാവുമായി നേരിട്ട് സമ്പർക്കമുള്ള 23 പേർ നിരീക്ഷണത്തിൽ ഇവരുടെ ആരോഗ്യനിലയിൽ മറ്റ് പ്രശ്‌നങ്ങൾ ഇല്ലെന്നും ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് റിപ്പോർട്ട്.

മലപ്പുറത്ത് പ്രതിരോധ പ്രവർത്തനങ്ങളും ജാഗ്രതയും ശക്തമാക്കി. സാഹചര്യങ്ങൾ വിലയിരുത്താൻ ആരോഗ്യമന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുമായി യോഗം ചേരും. യുഎഎയിൽ നിന്നും വന്ന 38കാരനായ എടവണ്ണ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്

വിദേശത്ത് നിന്ന് എത്തുന്നവരുൾപ്പെടെ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞിരുന്നു. ചികിത്സയും ഐസോലേഷൻ സൗകര്യവുമൊരുക്കിയിട്ടുള്ള ആശുപത്രികളുടെ പേരുകളും നോഡൽ ഓഫീസർമാരുടെ ഫോൺ നമ്പറും പുറത്തുവിട്ടിട്ടുണ്ട്.

Related Articles

Back to top button