Kerala
എറണാകുളം കാക്കനാട് 28 പേർക്ക് ഭക്ഷ്യവിഷബാധ; ആശുപത്രിയിൽ ചികിത്സ തേടി

എറണാകുളം കാക്കനാട് ചിറ്റേത്തുകരയിൽ ഭക്ഷ്യവിഷബാധ. ബംഗാൾ സ്വദേശികളായ 28 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരിൽ 12 പേരെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും 16 പേരെ തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു
കുട്ടികളും സ്ത്രീകളുമടക്കമുള്ളവരാണ് ചികിത്സ തേടിയത്. നാട്ടിലായിരുന്ന ഇവർ കഴിഞ്ഞ ദിവസം ഇവർ ബട്ടർ ചിക്കൻ പാകം ചെയ്തിരുന്നു. കൊച്ചിയിലേക്ക് ട്രെയിൻ മാർഗമെത്തിയപ്പോൾ പാചകം ചെയ്ത ബട്ടർ ചിക്കനും കൊണ്ടുവന്നു
കാക്കനാട് ഒരു വീട്ടിൽ ജോലിക്ക് എത്തിയപ്പോൾ ബട്ടർ ചിക്കൻ കഴിക്കുകയും ചെയ്തു. പിന്നാലെയാണ് പലർക്കും ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടത്.