Kerala
ഇരുമ്പനത്ത് ടാങ്കർ ലോറിയും ബസും കൂട്ടിയിടിച്ച് 3 പേർക്ക് പരുക്ക്; അഞ്ച് കിലോമീറ്ററിലേറെ വൻ ഗതാഗത കുരുക്ക്

കൊച്ചി സീപോർട്ട് എയർപോർട്ട് റോഡിൽ വാഹനാപകടത്തെ തുടർന്ന് വൻ ഗതാഗത കുരുക്ക്. ഇരുമ്പനത്ത് നിന്ന് കളമശ്ശേരിയിലേക്കുള്ള പാതയിൽ അഞ്ച് കിലോമീറ്ററിലേറെ വാഹന ഗതാഗതം സ്തംഭിച്ചു.
ടാങ്കർ ലോറിയും ബസും കൂട്ടിയിടിച്ചതിനെ തുടർന്ന് ടാങ്കറിന്റെ ടയർ ഭാഗം തിരിഞ്ഞതോടെയാണിത്. ക്രെയിനെത്തിച്ചാണ് ടാങ്കർ നീക്കിയത്. പെട്രോൾ നിറച്ച ടാങ്കർ ലോറി ഇരുമ്പനത്തെ പ്ലാന്റിൽ നിന്ന് പുറത്തേക്കിറക്കിയപ്പോൾ ബസ് വന്നിടിക്കുകയായിരുന്നു.
ഒരു ഓട്ടോറിക്ഷയും അപകടത്തിൽ പെട്ടു. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. വാഹനത്തിന്റെ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ ഫയർ ഫോഴ്സ് പുറത്തെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.