Kerala
തിരൂരിൽ 15കാരനെ പീഡിപ്പിച്ച് 30കാരി, വീഡിയോ പകർത്തി ഭർത്താവ്; യുവതി അറസ്റ്റിൽ

മലപ്പുറം തിരൂരിൽ യുവതി പോക്‌സോ കേസിൽ അറസ്റ്റിൽ. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമയാണ്(30) അറസ്റ്റിലായത്.
15 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് അറസ്റ്റ്. യുവതിയുടെ ഭർത്താവിന്റെ സഹായത്തോടെയായിരുന്നു പീഡനം.
യുവതി കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഭർത്താവായ സാബിക് മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. തിരൂർ ബിപി അങ്ങാടി സ്വദേശിയാണ് സാബിക്. ഇയാൾ ഒളിവിലാണ്.