വനംവന്യജീവി സംരക്ഷണത്തിന് 305 കോടി; വന്യജീവി ആക്രമണം തടയാൻ 50 കോടിയുടെ പദ്ധതി

സംസ്ഥാന ബജറ്റിൽ വനം വന്യജീവി സംരക്ഷണത്തിന് 305.61 കോടി അനുവദിച്ചു. ആർആർടി സംഘത്തിന്റെ എണ്ണം 28 ആയി വർധിപ്പിച്ചു. കോട്ടൂർ ആന സംരക്ഷണ കേന്ദ്രത്തിന് 2 കോടി അനുവദിച്ചു പാമ്പുകടി മരണങ്ങൾ ഇല്ലാതാക്കാൻ പാമ്പ് വിഷബാധ ജീവഹാനി രഹിത കേരളം പദ്ധതിക്ക് 25 കോടി നീക്കി വെച്ചു. വയനാട് പാക്കേജിന് 10 കോടി കൂടി അനുവദിച്ചു
വന്യജീവി ആക്രമണം തടയാൻ 50 കോടിയുടെ പദ്ധതി ആരംഭിക്കും. സംസ്ഥാനത്ത് പുതിയ ഐടി നയം അന്തിമ ഘട്ടത്തിലാണെന്ന് ധനമന്ത്രി അറിയിച്ചു. 15.7 കോടി ഖാദി മേഖലക്ക് നീക്കി വെച്ചു. 56.8കോടി കൈത്തറി മേഖലക്കും വകയിരുത്തി. സ്റ്റാർട്ടപ്പ് മിഷന് 90 കോടി നീക്കിവെച്ചു
ഗ്രാമീണ ചെറുകിട വ്യവസായ പദ്ധതികൾക്ക് 212 കോടി. കശുവണ്ടി മേഖലക്ക് 53.36 കോടി. കാഷ്യൂ ബോർഡിന് 40.81 കോടി റിവോൾവിംഗ് ഫണ്ട്. കൈത്തറി ഗ്രാമത്തിന് 4 കോടി. കയർ വ്യവസായത്തിന് 107.6 കോടി. ഖാദി വ്യവസായത്തിന് 14.8 കോടി.
കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്ക് 200 കോടി. ഐടി മേഖലക്കായി 507 കോടി. 2000 വൈഫൈ ഹോട്ട് സ്‌പോട്ടുകൾ സ്ഥാപിക്കാൻ 25 കോടി. കായിക ഉച്ചകോടിക്ക് 5000 കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചതായും മന്ത്രി അറിയിച്ചു.