Kerala
പാലക്കാട്ടെ 32കാരന് നിപയില്ല; പൂനെയിൽ നടത്തിയ പരിശോധനയിൽ നിപ നെഗറ്റീവ്

പാലക്കാട് പ്രാഥമിക പരിശോധനയിൽ നിപ കണ്ടെത്തിയ 32കാരന് വിശദമായ പരിശോധനയിൽ നിപയില്ലെന്ന് സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് നിപ നെഗറ്റീവായത്.
നേരത്തെ മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് നിപ പ്രാഥമികമായി സ്ഥിരീകരിച്ചത്. നിലവിൽ ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്.
ഇയാളുടെ പിതാവ് നിപ ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇതിന് ശേഷം നടത്തിയ പരിശോധനയിലാണ് 32കാരന് നിപ സ്ഥിരീകരിച്ചത്. പിതാവിനൊപ്പം 32കാരനായിരുന്നു ആശുപത്രിയിലുണ്ടായിരുന്നത്.