Sports

5ന് 435 റൺസ്, സ്മൃതിക്കും പ്രതികയ്ക്കും സെഞ്ച്വറി; അയർലൻഡിൽ ഇന്ത്യൻ വനിതകളുടെ സംഹാരതാണ്ഡവം

അയർലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ പടുകൂറ്റൻ സ്‌കോറുമായി ഇന്ത്യൻ വനിതകൾ. നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 435 റൺസാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. ഓപണിംഗ് വിക്കറ്റിൽ പ്രതിക റാവലും സ്മൃതി മന്ദാനയും തുടങ്ങിവെച്ച വെടിക്കെട്ട് അവസാന ഓവറുകൾ വരെ നീണ്ടുനിന്നു. സ്മൃതിയും പ്രതികയും ഇന്ത്യക്കായി സെഞ്ച്വറി കണ്ടെത്തുകയും ചെയ്തു

ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ അടിച്ചുകൂട്ടിയത് 223 റൺസിന്റെ റെക്കോർഡ് പാർട്ണർഷിപ്പാണ്. 70 പന്തിൽ സ്മൃതി സെഞ്ച്വറി തികച്ചു. 80 പന്തിൽ ഏഴ് സിക്‌സും 12 ഫോറും സഹിതം 135 റൺസുമായാണ് താരം മടങ്ങിയത്. പ്രതിക 100 പന്തിലാണ് സെഞ്ച്വറി തികച്ചത്. 129 പന്തിൽ 20 ഫോറും ഒരു സിക്‌സും സഹിതം 154 റൺസാണ് പ്രതികയുടെ സമ്പാദ്യം

റിച്ച ഘോഷ് 42 പന്തിൽ 59 റൺസെടുത്തു. അവസാന ഓവറുകളിൽ മൂന്ന് വിക്കറ്റുകൾ പൊടുന്നനെ വീണത് സ്‌കോറിംഗിനെ സാരമായി ബാധിച്ചു. തേജൽ 28 റൺസിനും ഹർലീൻ ഡിയോൾ 15 റൺസിനും മടങ്ങി. ജമീമ റോഡ്രിഗസ് 4 റൺസുമായും ദീപ്തി ശർമ 11 റൺസുമായും പുറത്താകാതെ നിന്നു

 

Related Articles

Back to top button
error: Content is protected !!