Kerala
പാലക്കാട് യുവതിയെ മരിച്ച നിലയിൽ ആശുപത്രിയിലെത്തിച്ച 45കാരൻ അറസ്റ്റിൽ

പാലക്കാട് യുവതിയെ മരിച്ച നിലയിൽ ആശുപത്രിയിലെത്തിച്ച യുവാവ് അറസ്റ്റിൽ. തെരുവിൽ അലഞ്ഞു നടക്കുന്ന 40കാരിയാണ് മരിച്ചത്. പാലക്കാട് ബസ് സ്റ്റാൻഡ് പരിസരത്താണ് യുവതിയെ അവശനിലയിൽ കണ്ടത്.
ഇന്നലെ രാത്രി എട്ടരയോടെയാണ് മീനാക്ഷിപുരം സ്വദേശിയായ 45കാരൻ യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിയപ്പോഴേക്കും യുവതി മരിച്ചിരുന്നു. യുവതി സ്റ്റേഡിയം സ്റ്റാൻഡ് പരിസരത്തെ ഒഴിഞ്ഞ പറമ്പിൽ വീണ് കിടക്കുകയായിരുന്നുവെന്നാണ് യുവാവിന്റെ മൊഴി
യുവാവ് അമിതമായി മദ്യപിച്ച നിലയിലായിരുന്നു. ഇതിനാൽ മൊഴിയിൽ വ്യക്തതയില്ലെന്ന് പോലീസ് പറയുന്നു. ഇതേ തുടർന്നാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്