Kerala
45കാരനെ ക്രൂരമായി മർദിച്ചു, പിറ്റ് ബുളിനെ വിട്ട് കടിപ്പിച്ചു; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ഇലകമൺ പഞ്ചായത്തിലെ തോണിപ്പാറയിൽ 45കാരനെ ക്രൂരമായി മർദിക്കുകയും വളർത്തുനായ ആയ പിറ്റ്ബുളിനെ വിട്ട് കടിപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. അയിരൂർ തോണിപ്പാറ സ്വദേശി സനലാണ്(36) അറസ്റ്റിലായത്.
സമീപവാസിയായ രഞ്ജിത്തിനെ മുൻവൈരാഗ്യത്തെ തുടർന്നാണ് ആക്രമിച്ചത്. മേയ് 4നാണ് സംഭവം നടന്നത്. ഇതിന് ശേഷം ഒളിവിൽ പോയ സനലിനെ വർക്കലയിൽ നിന്നാണ് പോലീസ് പിടികൂടിയത്. രഞ്ജിത്തിനെ സനൽ വീടിന്റെ അടുക്കള ഭാഗത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയും വടി കൊണ്ട് മർദിക്കുകയുമായിരുന്നു.
നിലത്ത് വീണപ്പോൾ അടിവയറ്റിൽ ചവിട്ടി. തുടർന്ന് വീട്ടിലെ പിറ്റ് ബുളിനെ വിട്ട് കടിപ്പിച്ചു. അവശനായ രഞ്ജിത്തിനെ സമീപവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. നിരവധി കേസുകളിൽ പ്രതിയാണ് സനൽ.