Kerala
ഷാൾ കഴുത്തിൽ കുരുങ്ങി 6 വയസുകാരൻ മരിച്ചു

തിരുവനന്തപുരം അരുവിക്കരയിൽ ഷാൾ കഴുത്തിൽ കുരുങ്ങി 6 വയസുകാരൻ മരിച്ചു. അരുവിക്കര സ്വദേശി മലമുകളിൽ അദ്വൈത് ആണ് മരിച്ചത്. അംബു-ശ്രീജ ദമ്പതികളുടെ മകനാണ് അദ്വൈത്.
വീട്ടിനുള്ളിലെ റൂമിലെ ജനലിൽ ഷാൾകൊണ്ട് കളിച്ചുകൊണ്ടിരുന്നപ്പോൾ അബദ്ധത്തിൽ ഷാൾ കഴുത്തിൽ കുരുങ്ങുകയായിരുന്നെന്നാണ് വിവരം. സംഭവ സമയം വീട്ടിൽ അപ്പൂപ്പനും അമ്മൂമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളു. കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അരുവിക്കര പൊലീസ് കേസെടുത്തു.