7/11 മുംബൈ ട്രെയിൻ സ്‌ഫോടനക്കേസ്: പ്രതികളെ വെറുതെവിട്ട ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു

7/11 മുംബൈ ട്രെയിൻ സ്‌ഫോടനക്കേസിൽ 12 പേരെ വെറുതെ വിട്ട ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. പ്രതികൾ തിരികെ ജയിലിലേക്ക് പോകേണ്ടതില്ലെന്നും കോടതി പറഞ്ഞു. മഹാരാഷ്ട്ര സർക്കാർ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ സ്‌റ്റേ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്
മോചിതരായവരെ തിരികെ ജയിലിലേക്ക് അയക്കേണ്ടെന്ന നിർദേശം മഹാരാഷ്ട്ര സർക്കാരാണ് മുന്നോട്ടു വെച്ചത്. സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇക്കാര്യം കോടതിയിൽ ഉന്നയിക്കുകയായിരുന്നു. 2006ലെ മുംബൈ ട്രെയിൻ സ്‌ഫോടനക്കേസ് പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി നടപടിക്കെതിരെ മഹാരാഷ്ട്ര സർക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്
കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി 12 പേരെ വെറുതെ വിട്ടത്. 189 പേർ കൊല്ലപ്പെടുകയും 800ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്ത കേസിൽ 12 പ്രതികളെയും ജൂലൈ 21നാണ് ബോംബെ ഹൈക്കോടതി വെറുതെ വിട്ടത്.