Kerala

കോട്ടയത്ത് നിന്ന് ഏഴാം ക്ലാസുകാരനെ കാണാതായി; അന്വേഷണം തുടരുന്നു

കോട്ടയം കുറിച്ചിയിൽ നിന്ന് ഏഴാം ക്ലാസുകാരനെ കാണാനില്ലെന്ന് പരാതി. കുറിച്ചി സ്വദേശി അദ്വൈതിനെയാണ് രാവിലെ മുതൽ കാണാതായത്. വാഴപ്പള്ളി സെന്റ് തെരേസാസ് സ്‌കൂളിലെ വിദ്യാർത്ഥിയാണ്.

കുട്ടി രാവിലെ വീട്ടിൽ നിന്നും ട്യൂഷൻ ക്ലാസിലേക്ക് പോയതാണ്. കുട്ടി യൂണിഫോമിട്ട് ടോർച്ചുതെളിച്ച് നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. എന്നാൽ ഏറെ വൈകിയിട്ടും കുട്ടി ട്യൂഷൻ ക്ലാസിൽ നിന്നും തിരിച്ചെത്തിയില്ല.

വീട്ടുകാർ ട്യൂഷൻ ക്ലാസിൽ വിളിച്ച് ചോദിച്ചപ്പോൾ ഇന്ന് കുട്ടി ക്ലാസിന് വന്നിരുന്നില്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് പ്രദേശത്ത് വിശദമായ അന്വേഷണം നടത്തി. ഒരു വിവരവും ലഭിക്കാതെ വന്നതോടെയാണ് ചിങ്ങവനം പോലീസിന് പരാതി സമർപ്പിച്ചത്.

പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. കൂട്ടുകാരുടെ വീട്ടിലൊന്നും കുട്ടി എത്തിയിട്ടില്ല. ഉത്സവങ്ങൾ വല്ലാതെ ഇഷ്ടമുള്ള കുട്ടി അങ്ങനെ എവിടെയെങ്കിലും പോയതാണോ എന്ന് അന്വേഷിക്കുന്നുണ്ട്. കുട്ടിയെ കാണുന്നവർ ബന്ധപ്പെടുക: 9497947162, 9539899286

 

Related Articles

Back to top button
error: Content is protected !!