National
തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ 8 എഎപി എംഎൽഎമാർ രാജിവെച്ചു; കെജ്രിവാളിന് തലവേദന
നിയമസഭാ തെരഞ്ഞെടുപ്പിന് അഞ്ച് ദിവസം മാത്രം ബാക്കി നിൽക്കെ ഡൽഹിയിൽ ആംആദ്മി പാർട്ടി എംഎൽഎമാരുടെ കൂട്ടരാജി. എട്ട് എംഎൽഎമാരാണ് രാജി വെച്ചിരിക്കുന്നത്. ഇവർ ബിജെപിയിൽ ചേർന്നേക്കുമെന്നാണ് സൂചന. എംഎൽഎമാരുടെ കൂട്ടരാജി അരവിന്ദ് കെജ്രിവാളിനും എഎഎപിക്കും തലവേദന സൃഷ്ടിക്കുന്നുണ്ട്
സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ 20 സിറ്റിംഗ് എംഎൽഎമാർക്ക് എഎപി സീറ്റ് നിഷേധിച്ചിരുന്നു. ഇതിനാൽ തന്നെ കൂടുതൽ പേർ രാജിയുമായി രംഗത്തുവന്നേക്കുമെന്നാണ് സൂചന. നിലവിൽ രാജിവെച്ച 8 എംഎൽഎമാരുമായി ബിജെപി ചർച്ചകൾ നടത്തുന്നുണ്ട്
നരേഷ് യാദവ്, രോഹിത് കുമാർ, രാജേഷ് ഋഷി, മദൻ ലാൽ, പവൻ ശർമ, ഭാവന ഗൗഡ്, ഗിരീഷ് സോണി, ബിഎസ് ജൂൺ എന്നിവരാണ് രാജിവെച്ചവർ. കെജ്രിവാളിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന ആരോപണവുമായാണ് രാജി.