World

തുര്‍ക്കിയില്‍ 8,000 വര്‍ഷം പഴക്കമുള്ള ഐ ലൈനര്‍ കണ്ടെത്തി

അങ്കാറ: ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉപയോഗിച്ചിരുന്ന ഐ ലൈനര്‍ കണ്ടെത്തിയെന്ന് കേള്‍ക്കുമ്പോള്‍ ആരും ഒന്ന് അത്ഭുതപ്പെടും. ഒരുകൂട്ടം പുരാവസ്തു ഗവേഷകരാണ് തങ്ങളുടെ അന്വേഷണങ്ങള്‍ക്കിടയില്‍ തുര്‍ക്കിയില്‍നിന്നും ഇത്തരം ഒരു അത്യപൂര്‍വ സാധനം കണ്ടെത്തിയിരിക്കുന്നത്. ഖോല്‍ സ്റ്റിക്ക് എന്ന് പരക്കേ ഇന്ന് ആളുകള്‍ക്കിടയില്‍ അറിയപ്പെടുന്ന 8,000 വര്‍ഷം പഴക്കുമുള്ള ഐ ലൈനര്‍ ആണ് യെസിലോവ ഹൗയ്ക്ക് എന്ന മേഖലയില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്.

നിയോലിത്തിക് കാലഘട്ടത്തിലുള്ള മനുഷ്യര്‍ ഉപയോഗിച്ചതാകാനാണ് സാധ്യത. 10 സെന്റിമീറ്ററോളം നീളമുള്ള ഇതിന്റെ അഗ്രത്തിന് പേനയുടേതിന് സമാനമായ ആകൃതിയാണുള്ളത്. പച്ച നിറമുള്ള കല്ലില്‍ സര്‍പ്പത്തിന്റെ ആകൃതിയിലാണ് ഈ ഐലൈനര്‍ നിര്‍മ്മിച്ചിരിക്കുന്നത്. അറ്റത്തുള്ള കൂര്‍ത്ത ഭാഗത്ത് കറുത്ത മഷി പുരണ്ടതും കാണാം. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഐ ലൈനര്‍ ലിംഗ ഭേദമില്ലാതെ എല്ലാവരും ഉപയോഗിച്ചിരുന്നതായി ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സഫര്‍ ഡെറിന്‍ പറഞ്ഞു.

നേര്‍ത്ത കോലുപയോഗിച്ച് മുക്കിയെടുത്താണ് കണ്ണെഴുതിയിരുന്നതെന്നും ഐ ലൈനര്‍ വിശദമായ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിരിക്കുകയാണെന്നും സഫര്‍ വെളിപ്പെടുത്തി. അതിപുരാതന കാലത്തും നമ്മുടെ പൂര്‍വികരായ മനുഷ്യര്‍ ഏറെ ബ്യൂട്ടി ക്വാണ്‍ഷ്യസ് ആയിരുന്നൂവെന്നാണ് ഈ കണ്ടെത്തല്‍ തെളിയിക്കുന്നത്. ആന്റോലിയ, ഈജിപ്ത്, സിറിയ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ ഇന്നും ഉപയോഗിക്കുന്നതിന് സമാനമായ ഐ ലൈനര്‍ ആയിരക്കണക്കിന് വര്‍ഷം മുന്‍പും ഉപയോഗിക്കുന്നുവെന്നത് വിസ്മയിപ്പിക്കുന്ന കാര്യമാണെന്നാണ് ഗവേഷകര്‍ ഒന്നടങ്കം പറയുന്നത്.

Related Articles

Back to top button