Kerala
പോക്‌സോ കേസിൽ 87കാരനായ പ്രാദേശിക സിപിഐ നേതാവ് പിടിയിൽ
![](https://metrojournalonline.com/wp-content/uploads/2025/02/prabhasanan-780x470.avif)
തിരുവനന്തപുരത്ത് പോക്‌സോ കേസിൽ 87കാരൻ പിടിയിൽ. ഭരതന്നൂർ പ്രതിഭാ വീട്ടിൽ പി പ്രഭാസനൻ ആണ് പിടിയിലായത്. ഭരതന്നൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം സമാന്തര വിദ്യാഭ്യാസ സ്ഥാപനം നടത്തി വരുന്നയാളാണ് പ്രഭാസനൻ
ഈ സ്ഥാപനത്തോട് ചേർന്ന് തന്നെ കടയും നടത്തുന്നുണ്ട്. ആറാം തീയതി വൈകിട്ട് മൂന്നരയോടെ കടയിൽ സാധനം വാങ്ങാനെത്തിയ പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചെന്നാണ് രക്ഷിതാക്കൾ നൽകിയ പരാതി
മുൻ വൈദ്യുതി വകുപ്പ് ജീവനക്കാരനും മുൻ പഞ്ചായത്തംഗവും പ്രാദേശിക സിപിഐ നേതാവുമാണ് പ്രഭാസനൻ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.