Novel

ശിശിരം: ഭാഗം 37

രചന: മിത്ര വിന്ദ

അടുത്ത ദിവസം കാലത്തെ സഞ്ചയനം ആയിരുന്നു.. കിച്ചനും ശ്രുതിയും പ്രിയയും വന്നു. യദു ന് അവധി കിട്ടിയില്ല. പിന്നെ ഗിരിജ ആണെങ്കിൽ നേരത്തെ അമ്മു ആയിട്ട് ഉടക്കിയത്കൊണ്ട് വരാൻ താല്പര്യം കാണിച്ചിരുന്നില്ല. മീനാക്ഷിയ്ക്ക് അവളോട് ശത്രുതയും ആയിരുന്നു.

ബിന്ദുവും ശ്രീജയും നേരത്തെ എത്തി.
നകുലൻ ആയിരുന്നു കർമം ഒക്കെ ചെയ്തത്.

അമ്മുവും ശ്രീജയും ബലി ഇടാനും മറ്റും നിന്നപ്പോൾ കിച്ചനും പ്രിയയും ഒഴിഞ്ഞു മാറി.

കർമം ഒക്കെ കഴിഞ്ഞു ഭക്ഷണം കഴിക്കാന് വിളിച്ചു എങ്കിലും മേടയിലെ ആരും ഇരുന്നില്ല. അവരൊക്കെ ഓരോരോ ന്യായം പറഞ്ഞു പോയിരിന്നു.

തൊട്ടടുത്ത വീട്ടിലെ കുറച്ചു ആളുകൾ ഒക്കെ വന്നിട്ടുണ്ട്.

അവർക്ക് ഒക്കെ ചായയും ഭക്ഷണവും കൊടുത്തത് ബിന്ദുവും ശ്രീജയും ആയിരുന്നു.

നകുലൻ കുളിച്ചു കഴിഞ്ഞു ഇറങ്ങിയ ശേഷം അമ്മു കേറി കുളിച്ചത്.

അയൽ വീട്ടിലെ ആളുകൾ ഒക്കെ പോയ ശേഷം, എല്ലാവരും കൂടി ഇരുന്ന് കാപ്പി കുടിച്ചു.

ഉച്ചയ്ക്ക് ഊണ് കൂടി കഴിച്ച ശേഷം ബിന്ദുവും ശ്രീജയും കൂടി അവരുടെ വീട്ടിലേക്ക് മടങ്ങി.

നകുലൻ പക്ഷെ പോയില്ല.

ബിന്ദു അവനെ വിളിച്ചപ്പോൾ അവരോട് പൊയ്ക്കോളാൻ പറഞ്ഞു അവൻ അര ഭിത്തിയിൽകിടന്നു.

അമ്മു… കർമം ഒക്കെ കഴിഞ്ഞു നീ വീട്ടിലേക്ക് പോരേ. ഇവിടെ ഒറ്റയ്ക്ക് എങ്ങനെയാ.. ഇവനൻ വരുന്നത് കൊണ്ട് ഇപ്പൊ കുഴപ്പമില്ല, അടുത്ത ആഴ്ച ശ്രീജ മടങ്ങും.. എനിക്ക് ഒറ്റയ്ക്ക് ആ വലിയ വീട്ടില്, ഒന്നാമത് വയ്യ താനും.

ഉമ്മറത്തേ സിമന്റ് തൂണിൽ പിടിച്ചു നിൽക്കുന്ന അമ്മുനെ നോക്കി മുറ്റത്തു നിന്ന് കൊണ്ട് ബിന്ദു പറഞ്ഞു.

അത് കേട്ടതും നകുലനും ശ്രീജയും ഒന്ന് ഞെട്ടി.

അമ്മ അവളെ അങ്ങോട്ട് വിളിക്കുമെന്ന് ഇരുവരും സ്വപ്നത്തിൽ പോലും കരുതിയില്ല.

അമ്മു ഒന്നും മിണ്ടാതെ നിൽക്കുകയാണ് ചെയ്തേ.

പണ്ടത്തെ കാലം ഒന്നും അല്ല, പ്രായം ആയ പെണ്ണാ നീയ്, ഒറ്റയ്ക്ക് കഴിയാം, പേടിയൊന്നും ഇല്ല എന്നൊന്നും ഓർക്കേണ്ട, കേട്ടോ.പത്തും പതിനൊന്നും കഴിഞ്ഞു അങ്ങോട്ട് പോരേ, അല്ലാണ്ട് ഇവനിങ്ങനെ എന്നും രാത്രിയിൽ അന്തിക്കൂട്ടിനായിട്ട് ഇവിടെ കേറി ഇറങ്ങിയാൽ നിനക്ക് തന്നെയാ ചീത്തപ്പേര്..

അത് കേട്ടതും ശ്രീജ വാ പൊത്തി ചിരിച്ചു കൊണ്ട് കുഞ്ഞിനെ ആയിട്ട് മുന്നോട്ട് നടന്നു..

നകുലൻ പല്ല് ഞെരിച്ചു പിടിച്ചു അമ്മയെ നോക്കി.

എന്നാടാ, ഒള്ള കാര്യം അല്ലെ ഞാൻ പറഞ്ഞത്,ഇനി ഇവളെ കെട്ടാൻ വല്ല താല്പര്യം ഒണ്ടെങ്കിൽ വെറുതെയാ, ഇവള് ആള് വേറെയാ. അല്ലെടി മോളെ… പിന്നെ നിനക്ക് ഇനി ഇഷ്ടക്കേട് ഒന്നും ഇല്ലെങ്കിൽ അങ്ങട് പോരേ,, എന്റെ മരുമകൾ ആയി കഴിയാം. ഞങ്ങൾക്ക് സമ്മതക്കുറവ് ഒന്നും ഇല്ലാ…

നൈസ് അയിട്ട് പെണ്ണ് ചോദിച്ചു ഇറങ്ങിപോകുന്ന അമ്മയെ നോക്കി നകുലൻ ചിരി കടിച്ചു പിടിച്ചു.

അല്ലേലും ബിന്ദു ആള് പുലിയ, നമ്മൾക്ക് അത് അറിയാം…
അവൻ പിറു പിറുത്തു കൊണ്ട് ഒന്ന് മുഖം തിരിച്ചു നോക്കി.
അമ്മു അവർ പോയ വഴിയേ നോക്കി നിൽപ്പുണ്ട്..

എങ്ങനെയാടി ഇനി കാര്യങ്ങളൊക്കെ. കല്യാണം കഴിഞ്ഞു വരാൻ ആണോ, അതോ, കർമം തീർന്നിട്ട് അടുത്ത ആഴ്ച പോരാനോ.

നകുലന്റെ ശബ്ദം കേട്ട് അമ്മു ഞെട്ടി തിരിഞ്ഞു നോക്കി.

നകുലേട്ടാ…. എന്റെ തീരുമാനം ഞാൻ പറഞ്ഞു കഴിഞ്ഞു,അതിനു മാറ്റം ഒന്നുമില്ല…

തിരിഞ്ഞു റൂമിലേക്ക് കയറി പോകുമ്പോൾ അമ്മു ഉറക്കെ പറഞ്ഞു.

അവൾക്ക് ആണെങ്കിൽ അടുക്കളയിൽ കുറച്ചു ജോലികൾ ഒക്കെ ഉണ്ടായിരുന്നു. എല്ലാം ഒതുക്കി പെറുക്കി വെച്ചിട്ട് തുണികൾ നനയ്ക്കുവാൻ വേണ്ടി പടിഞ്ഞാറ് വശത്തുള്ള അലക്ക് കല്ലിന്റെ അടുത്തേക്ക് പോയി.

നകുലൻ ആണെങ്കിൽ തൊടിയിലൂടെ ഇറങ്ങി നടപ്പുണ്ട്. അമ്മു കിണറ്റിൽ നിന്നും വെള്ളം കോരി എടുത്തു ബക്കറ്റിൽ നറച്ചു, എന്നിട്ട് തുണി എല്ലാം മുക്കി പൊക്കി എടുത്തു സോപ്പ് തിരുമ്മി…

താനും അമ്മയും കൂടി തുണി നനയ്ക്കുന്ന കാര്യങ്ങളൊക്കെ ഓർത്തപ്പോൾ അമ്മുന് വീണ്ടും കണ്ണു നിറഞ്ഞു.

അമ്മ അരികിൽ വന്നു ഇരിക്കും, എന്നിട്ട് അംഗനവാടിയിലേ പിള്ളേരുടെ കാര്യങ്ങൾ ഒക്കെ പറയും, എന്നും പറയുന്നത് ഒരു കാശിക്കുട്ടന്റെ കാര്യം ആയിരുന്നു, ഭയങ്കര കുറുമ്പൻ ആയിരുന്നു അവൻ, അമ്മയുടെ മടിയിൽ നിന്നും ഇറങ്ങാതെ അവൻ കസേരയിൽ ഇരിക്കും, ഉച്ചക്ക് ഭക്ഷണം ഒക്കെ അമ്മ വാരി കൊടുത്താലേ കഴിക്കൂ, അവന്റെ അച്ഛനും അമ്മയും വിദേശത്തു ആയതിനാൽ അച്ഛമ്മയുടെയും മാമന്റെയും കൂടെയാണ് നിൽക്കുന്നത്, ആൾക്ക് മൂന്നു വയസ് കഴിഞ്ഞേ ഒള്ളു, എന്നാലും അവര് അംഗനവാടിയിൽ കൊണ്ട് വന്നു ആക്കിയതാണ്.

നീ ഇങ്ങനെ നിന്ന് തുണി അലക്കിയാൽ വഴിയേ പോകുന്നോർക്ക് ഒക്കെ ഫ്രീ ആയിട്ട് ഷോ കാണാം കേട്ടോ.
നകുലന്റെ ശബ്ദം കേട്ട് അമ്മു ഞെട്ടി മുഖം ഉയർത്തി.

ടോപിന്റെ കഴുത്തിന്റെ മുൻഭാഗം ഇത്തിരി താന്നു പോയിരിന്നു. സത്യം പറഞ്ഞാൽ അത് ശ്രദ്ധിച്ചുമില്ല.

പിന്നിലേക്ക് അല്പം വലിച്ചു താഴ്ത്തിയിട്ട് നകുലനെ ഒന്നു കനപ്പിച്ചു നോക്കി.

നാണമില്ലേ നിനക്ക്,ഇങ്ങനെ നിൽക്കാൻ, പോയി വല്ല ഷോളും എടുത്തുഇടാൻ നോക്ക്,.

നകുലേട്ടൻ എന്ത് കണ്ടെന്നാ, ചുമ്മാ ഓരോന്ന് വിളിച്ചു പറയും. മനുഷ്യനെ ദേഷ്യം പിടിപ്പിക്കാൻ..

അമ്മു നെറ്റി ചുളിച്ചു കൊണ്ട് മുഖം തിരിച്ചു.

ഞാൻ കാണേണ്ടത് ഒക്കെ എന്തിനാടി വല്ലവരും കണ്ടിട്ട് പോകുന്നെ, അതുകൊണ്ട് പറഞ്ഞതാ…

പിന്നേ, എന്നാരു പറഞ്ഞു… സ്വന്തം ആയിട്ട് അങ്ങ് തീരുമാനിച്ചാൽ മതിയോ.

ആഹ് തത്കാലം ഞാൻ തീരുമാനിച്ചാൽ മതി… എന്തെ.

ചുമ്മാ ഓരോന്ന് പറയാതെ, മുന്നീന്ന് കേറി പോ, എനിക്ക് തുണി നനയ്ക്കാൻ ഉണ്ട്..

അപ്പോളേക്കും നകുലന്റെ ഫോൺ ശബ്ധിച്ചു.

അത് എടുക്കാൻ വേണ്ടി അവന്പോയ തക്കം നോക്കി അമ്മു അലക്കി പിഴിഞ്ഞ് എടുത്തു.

ഈശ്വരാ ഇങ്ങേരു എന്തേലും കണ്ടോ ആവോ,,,
അമ്മു ഒന്നൂടെ മുന്നേ നിന്ന പോലെ നിന്നു നോക്കി

അയ്യേ… നാണക്കേട് ആയല്ലോ…
അവൾക്ക് വല്ലാത്ത ജാള്യത തോന്നി.

സാരമില്ല… ഞാൻ അല്ലെ കണ്ടത്,,, അതുകൊണ്ട് ഇനി അതോർത്തു സങ്കടപ്പെടേണ്ട, എന്റെ കൊച്ചു പോയി തുണി വിരിയ്ക്ക്.

നകുലൻ ചിരിയോടെ പറഞ്ഞപ്പോൾ അമ്മു ചവിട്ടി തുള്ളി തുണി വിരിച്ചിടാൻ വേണ്ടി പോയി.

എന്താണെന്ന് അറിയില്ല അവൾക്ക് ഒരു ബുദ്ധിമുട്ട് ആയിരുന്നു പിന്നീട് അവനെ ഫേസ് ചെയ്യാൻ.

വൈകുന്നേരം ആയപ്പോൾ നകുലൻ വന്നിട്ട് അമ്മുനോട് ചായ ചോദിച്ചു.

പെട്ടെന്ന് തന്നെ അവൾ ചായ ഇട്ട് അവനു കൊടുക്കുകയും ചെയ്തു.

നാകുലേട്ടാ, ഏട്ടൻ വീട്ടിലോട്ട് പൊയ്ക്കോളൂ, ഞാൻ മേടയിൽ പോയി കിടന്നോളാം.ഇനി എനിക്ക് കൂട്ട് കിടക്കാൻ വേണ്ടി വരണ്ട,

ചായ കുടിച്ച ഗ്ലാസ്‌ തിരികെ അമ്മുന് കൈമാറിയപ്പോൾ ആയിരുന്നു വളരെ ഗൗരവത്തോടെ അമ്മു അവനോട് അത് പറഞ്ഞത്.…..തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button