താലി: ഭാഗം 37
രചന: കാശിനാധൻ
“അയ്യോ… മോളെ ഗൗരി…. നീ എന്ത് ആണ് ഇത്രയും രാവിലെ… നീ തനിച്ചു ആണോ.. ”
“അതേ അമ്മേ… ഞാൻ ഒറ്റയ്ക്ക് ആണ് ”
“മാധവ് എവിടെ… ”
“വന്നില്ല….”
“എന്താണ് മോളെ.. മുഖം വല്ലാണ്ട്… എന്താ പറ്റിയത്… ”
വിമല അവളെ നോക്കി.
“അച്ഛൻ എവിടെ….”
“എഴുന്നേറ്റില്ല… നീ വാ… അകത്തു ഇരിക്കാം ”
“ഹേയ്.. അതു ഒന്നും വേണ്ട ”
“വേണ്ടന്നോ… നിനക്ക് എന്താണ് ഒരു വിഷമം… എന്താ മോളെ.. നിനക്ക് ആകെ ഒരു വല്ലാഴിക.. ”
“എനിക്ക് ഇതുവരെ ഒരു പ്രശ്നവും ഇല്ലായിരുന്നു അമ്മേ…. ഇനി ഉണ്ടാവാതെ ഇരിയ്ക്കാൻ ആണ് ഞാൻ വന്നത്…. ”
“നീ എങ്ങും തൊടാതെ പറയുക ആണോ.. മനുഷ്യന് മനസിലാവുന്ന രീതിയിൽ പറ.. ”
“അച്ഛൻ വരട്ടെ.. എന്നിട്ട് ആവാം.. ”
“നീ അകത്തേക്ക് വാ… ”
“വിമലേ… ഇത്രയും ക്ഷണിക്കേണ്ട കാര്യം ഇണ്ടോ…. അവൾ ഇവിടെ വളർന്ന കുട്ടി അല്ലെ… ”
സോമശേഖരൻ ആയിരുന്നു അത്..
“എന്താ മോളെ… എന്താ നീ കാലത്തെ വന്നത്.. ”
“അച്ഛാ….. ഞാൻ വളരെ പ്രധാനപെട്ട ഒരു കാര്യം പറയാൻ വന്നത് ആണ്… ”
“എന്താണ് മോളെ… ”
അവൾ സംഭവിച്ച കാര്യങ്ങൾ എല്ലാം അയാളോട് വിവരിച്ചു.
‘അപ്പോൾ എന്റെ മോൾ പറഞ്ഞു വരുന്നത് ഈ അച്ഛൻ കാരണം ആണ് നിന്റെ കുടുംബത്തിന്റെ നാശം സംഭവിച്ചു കൊണ്ട് ഇരിയ്ക്കുന്നത് എന്ന് ആണോ.. ”
“അങ്ങനെ അല്ല… പക്ഷെ അങ്ങനെ ആവരുത് അച്ഛാ… ”
“എന്റെ മോളെ… അവനു ബിസിനസ് ചെയ്യാൻ അറിയില്ലെങ്കിൽ വീട്ടിൽ ഇരിയ്ക്കാൻ പറയണം…. അല്ലാതെ സമൂഹത്തിൽ ഉന്നതന്മാരോട് ഏറ്റു മുട്ടൻ വന്നാൽ ഉണ്ടല്ലോ.. അവൻ വിവരം അറിയും… ”
“അച്ഛാ പ്ലീസ്…. സിദ്ധു ഏട്ടന് കിട്ടികൊണ്ട് ഇരുന്ന പല ഓർഡർ….. ”
“നിർത്തു….. എന്നിട്ട് നീ അകത്തു പോകു…. ”
അയാൾക്ക് ദേഷ്യം വന്നു.
“ഞാൻ ഇവിടെ സ്ഥിരം താമസിക്കാൻ വന്നത് അല്ല… കാര്യങ്ങൾ സംസാരിയ്ക്കാൻ വന്നത് ആണ്… ”
“മോളെ… വക്കാലത്തു കൊണ്ട് നിൽക്കാതെ അകത്തു കയറി പോകു…എന്നിട്ട് എന്തെങ്കിലും കഴിയ്ക്ക് ”
“ഇല്ല അച്ഛാ… ഞാൻ ഭക്ഷണം കഴിയ്ക്കാൻ വന്നത് അല്ല… പോയ്കോളാം… എന്റെ ജീവിതം കൂടി തകർക്കരുത്.. അത് പറയാൻ വന്നത് ആണ്…. ”
“നിന്റെ ജീവിതം ഞാൻ അണോടി തകർത്തത്… ഏതോ ഒരുത്തൻ പല്ല് ഇളിച്ചു കാണിച്ചപ്പോൾ നീ പിന്നാലെ പോയി ഓരോന്ന് ഒക്കെ ഒപ്പിച്ചു വെച്ചിട്ട്….എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കല്ലേ.. ”
“ആ മനുഷ്യൻ എന്നെ അന്തസ് ആയിട്ട് പോറ്റുന്നുണ്ട്… അതുകൊണ്ട് അതോർത്തു അച്ചൻ വിഷമിക്കേണ്ട..അച്ഛന്റ്റെ വാശി കാരണം ആണ് ഇങ്ങനെ ഒക്കെ സംഭവിച്ചത് .”അവളും വിട്ടു കൊടുക്കാൻ ഭാവം ഇല്ലായിരുന്നു.
“എന്നിട്ട് എന്തിനടി നീ ഇങ്ങോട്ട് വന്നത്… അവനോട് പറയു ചേട്ടനെയിം കുടുംബത്തെയും കൂടെ പോറ്റാൻ.. അപ്പോൾ കാര്യം തീരില്ലേ.. ”
“അത് അവരുടെ കുടുംബകാര്യമ്… അച്ചൻ അതിൽ വിഷമിക്കേണ്ട… പിന്നെ അച്ഛന്റ്റെ സ്വഭാവം പണ്ട് മുതലേ എനിക്കു അറിയാം.. അതുകൊണ്ട് ഇവിടെ വരെ വന്നു എന്നെ ഒള്ളു… ”
.”നീ എന്താടി പറഞ്ഞത്.. അച്ഛന്റെ സ്വഭാവത്തിന് എന്താടി നീ കണ്ടുപിടിച്ച കുഴപ്പം… പറയെടി.. പറയാൻ…. ”
അയാളുടെ ഭാവം മാറി..
“എന്റെ ഈശ്വരാ…. ഇത് എന്തൊക്ക ആണ് ഇവിടെ നടക്കുന്നത്.. ഒന്ന് നിർത്തു നിങ്ങൾ രണ്ടുപേരും.. ”
വിമല ഇടയ്ക്ക് കയറി..
“അമ്മേ… ഞാൻ ആയിട്ട് ഒന്നിനും വന്നത് അല്ല… എല്ലാം ഈ അച്ഛൻ കാരണം…. ”
അപ്പോളേക്കും കാർത്തിക് അവിടേക്ക് വന്നത്..
ഏട്ടനെ ഇവിടെ നിന്ന് പോയതിൽ പിന്നെ അവൾ കണ്ടിട്ടില്ല..
അവൻ അവളെ പുച്ഛത്തിൽ ഒന്ന് നോക്കി..
“നീ പറഞ്ഞു വരുന്നത്… നിന്റെ ഭർത്താവിന്റെ വീട്ടുകാരെ ഉപദ്രവിക്കരുത് എന്ന് പറയാൻ ആണ് അല്ലേടി… ”
കാർത്തി കൈകൾ രണ്ടുo നെഞ്ചോട് പിണച്ചു കൊണ്ട് അവളുടെ അരികിലേക്ക് വന്നു.
“അതേ etta…. അതു മാത്രം പറയാൻ ആണ് ഞാൻ ഇങ്ങോട്ട് വന്നത്.. ”
“പറഞ്ഞു കഴിഞ്ഞില്ലേ… ഇനി പൊയ്ക്കോളൂ…. ”
“പോകാൻ തന്നെ ആണ് വന്നത്.. $
“പിന്നെ എന്താണ് ഇത്രയും താമസം…. “അവൻ ചിറികോട്ടി
“താമസം ഒന്നും ഇല്ല… ഞാൻ പോയ്കോളാം… ഇനി മേലാൽ ഇത് ആവർത്തിക്കരുത്… അങ്ങനെ വന്നാൽ പിന്നെ എന്റെ ഭർത്താവ് എന്ത് ചെയ്യും എന്ന് എനിക്ക് ഒരു എത്തും പിടിത്തവും ഇല്ല ”
അതും പറഞ്ഞു കൊണ്ട് അവൾ മുറ്റത്തേക്കു ഇറങ്ങി……തുടരും………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…