ബറോഡ ബിഎന്‍പി പാരിബാസ് മ്യൂച്വല്‍ ഫണ്ട് ബിഎന്‍പി പാരിബാസ് നിഫ്റ്റി 200 മൊമന്റം 30 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു
നിഫ്റ്റി മൊമന്റം 30 ടോട്ടല്‍ റിട്ടേണ്‍സ് ഇന്‍ഡക്സ് പിന്തുടരുന്ന ഓപ്പണ്‍ എന്‍ഡഡ് സ്കീം
മുംബൈ, ഇന്ത്യ-24 സെപ്റ്റംബര്‍ 2024: ബറോഡ ബിഎന്‍പി പാരിബാസ് മ്യൂച്വല്‍ ഫണ്ട് ബറോഡ ബിഎന്‍പി പാരിബാസ് നിഫ്റ്റി 200 മൊമന്റം 30 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു. 2024സെപ്റ്റംബര്‍ 25 ന് ആരംഭിച്ച് 2024 ഒക്ടോബര്‍ 9ന് എന്‍എഫ്ഒ അവസാനിക്കും. മൊമന്റം നിക്ഷേപത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്ന ഫണ്ട് നിഫ്റ്റി 200 ടോട്ടല്‍ റിട്ടേണ്‍ ഇന്ക്സില്നിന്ന് മികച്ച 30 ഓഹരികള്‍ തിരഞ്ഞെടുത്ത് നിക്ഷേപിക്കും.
പ്രധാന വസ്തുതകള്‍:
- നിഫ്റ്റി 200 മൊമന്റം 30 ഇന്‍ഡക്സിന്റെ ഭാഗമായ 30കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിച്ച് നിഫ്റ്റി 200 മൊമന്റം 30സൂചികയെ ട്രാക്ക് ചെയ്യും.
- നിഫ്റ്റി 200 സൂചികയില്‍നിന്ന് അവരുടെ നോര്‍മലൈസ്ഡ് മൊമന്റം സ്കോറുകള്‍ അടിസ്ഥാനമാക്കിയാണ് 30 കമ്പനികള്‍ തിരഞ്ഞെടുക്കുക.
- നിഫ്റ്റി 200 മൊമന്റം 30 സൂചിക അതിന്റെ തുടക്കം മുതല്‍ നിഫ്റ്റി 50 സൂചികയെ സ്ഥിരമായി മറികടക്കുന്നു.#
- 2005 ഏപ്രിലിന്റെ തുടക്കത്തില്നിഫ്റ്റി 200 മൊമന്റം 30ഇന്‍ഡക്സ് ടിആര്‍ഐയില്‍ ഒരു ലക്ഷം നിക്ഷേപിച്ചിരുന്നുവെങ്കില്‍ നിലവില്‍ 46 ലക്ഷമാകുമായിരുന്നു. അതേസമയം, നിഫ്റ്റി 50ടിആര്ഐയിലാകട്ടെ നിക്ഷേപിച്ച അതേ തുക 15.5 ലക്ഷംമാത്രമെ ആയിട്ടുണ്ടാകൂ. നിഫ്റ്റി 200 മൊമന്റം 30 സൂചിക ഈ കാലയളവില്‍ നിഫ്റ്റി 50 ടിആര്ഐയേക്കാള് മൂന്നു മടങ്ങ്. റിട്ടേണ്‍ നല്കി. # മുന്‍കാല പ്രകടനം ഭാവിയില്‍ ആവര്ത്തിക്കണമെന്നില്ലെന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഭാവിയിലെ വരുമാനത്തിന് അത് ഉറപ്പ് നല്‍കുന്നുമില്ല.
- ഫണ്ടിന്റെ എന്‍എഫ്ഒ കാലയളവ് 2024 സെപ്റ്റംബര്‍ 25ന് തുടങ്ങി 2024 ഒക്ടോബര്‍ ഒമ്പതിന് അവസാനിക്കും.
നിക്ഷേപകര്‍ക്ക് അവരുടെ പോര്‍ട്ഫോളിയോയില്‍ മൊമന്റം നിക്ഷേപ ശൈലിയുടെ നേട്ടം ഉള്‍പ്പെടുത്താന്‍ ബറോഡ ബിഎന്‍പി പാരിബാസ് നിഫ്റ്റി 200 മൊമന്റം 30 ഇന്‍ഡക്സ് ഫണ്ട് അവസരം നല്കുന്നു. ഫണ്ടിന്റെ മൊമന്റം അടിസ്ഥാനമാക്കിയുള്ള നിക്ഷേപ ശൈലി ഭാവിയിലും മികച്ച നേട്ടസാധ്യതകളോടെ നിക്ഷേപം നടത്താന്‍ ലക്ഷ്യമിടുന്നു. നിക്ഷേപ പ്രപഞ്ചം നിഫ്റ്റി 200 ഓഹരികളിലേക്ക് പരിമിതപ്പെടുത്തിരിക്കുന്നതിനാല്(വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും വലിയ 200 കമ്പനികള്‍) കൂടുതല്‍ അസ്ഥിരവും റിസ്കുള്ളതുമായ ചെറിയ കമ്പനികളെ ഒഴിവാക്കി റിസ്ക് കുറയ്ക്കാന്‍ ലക്ഷ്യമിടുന്നു.
ഫാക്ടര്‍ അധിഷ്ഠിത സാധ്യതകളോടൊപ്പം പാസീവ് രീതിയിലൂടെ ചെലവ് കുറച്ചും ഏറ്റവും മികച്ച നേട്ടം നല്കാന് ബറോഡ ബിഎന്‍പി പാരിബാസ് നിഫ്റ്റി 2200 മൊമന്റം 30 ഇന്‍ഡക്സ് ഫണ്ട് ശ്രമിക്കുന്നുവെന്ന് ബറോഡ ബിഎന്‍പി പാരിബാസ് എഎംസി സിഇഒ സുരേഷ് സോണി പറഞ്ഞു. മികച്ച പ്രകടനത്തിന് കാരണമാകുന്ന ഘടകങ്ങള്‍ തിരിച്ചറിഞ്ഞ് നിക്ഷേപിക്കുന്ന പാസീവ് നിക്ഷേപ രീതിയാണ് ഫാക്ടര്‍ നിക്ഷേപ രീതി. ‘മൊമന്റം ഫാക്ടര്‍ ഇന്ത്യയിലെതന്നെ മികച്ച പ്രകടന ട്രാക്ക് റെക്കോഡ് ഉണ്ടെന്നാണ് ഞങ്ങളുടെ ഫാക്ടര്‍ വിശകലനം സൂചിപ്പിക്കുന്നത്. ഈ സമീപനം, കഴിഞ്ഞ കാല ട്രേഡിങ് പെര്‍ഫോമന്‍സ് നിക്ഷേപ രീതിയില്‍ മികച്ച ഫലം കാണിക്കുന്നു. മൊമന്റം സ്ട്രാറ്റജി(നിഫ്റ്റി 200 മൊമന്റം 30സൂചിക പ്രതിനീധീകരിക്കുന്ന)നിഫ്റ്റി 50 സൂചികയെ സ്ഥിരമായി മറികടക്കുന്നു‘ സോണി കൂട്ടിച്ചേര്‍ത്തു#.
കഴിഞ്ഞ 15 വര്‍ഷത്തെ ഡാറ്റ വിശകലനം ചെയ്യുമ്പോള്‍, നിഫ്റ്റി 200മൊമന്റം 30 ഇന്‍ഡക്സ് ടിആര്‍ഐ 22 ശതമാനം വാര്‍ഷിക വളര്‍ച്ച നേടിയതായി കാണിക്കുന്നു. നിഫ്റ്റി 50 ടിആര്‍ഐ# യാകട്ടെ 13 ശതമാനവുമാണ് നേട്ടമുണ്ടാക്കിയത്. (അവലംബം: എന്എസ്ഇഇന്ത്യഡോട്ട്കോം, 2024 ഓഗസ്റ്റ് 31ലെ ഡാറ്റ). ഫാക്ടര്‍ നിക്ഷേപം മാനുഷിക പക്ഷപാതത്തെ ഇല്ലാതാക്കുകയും നിഫ്റ്റി 200 മൊമന്റം 30 ഇന്‍ഡക്സ് അനുകരിച്ച് സമയാധിഷ്ഠിത നിക്ഷേപം പിന്തുടരുകയും ചെയ്യുന്നു.
# നിഫ്റ്റി 200 മൊമന്റം 30 സൂചിക-നിഫ്റ്റി 50 സൂചികയേക്കാള്‍ ശ്രദ്ധേയമായ പ്രകടനം.
1 Year | 3 Year | 5 Year | 10 Year | 15 Year | Since Inception* | |
Nifty 200 Momentum 30 TRI (%CAGR) | 68.91% | 25.38% | 30.53% | 23.04% | 21.85% | 21.80% |
Nifty 50 TRI (%CAGR) | 32.64% | 15.17% | 19.39% | 13.61% | 13.28% | 15.19% |
അവലംബം: Niftyindices.com, MFI explorer.2024 ഓഗസ്റ്റ് 31ലെ ഡാറ്റ പ്രകാരം. 3 ഏപ്രില്‍ 2005 മുതല്‍ 31 ഓഗസ്റ്റ് 2024 വരെയുള്ള പ്രതിദിന റോളിങ് റിട്ടേണുകള്‍ കണക്കാക്കിയിരിക്കുന്നു. മുകളില്‍ നല്കിയ റിട്ടേണുകള്‍, സിഎജിആര്‍(വാര്‍ഷിക കോമ്പൗണ്ടഡ് നിരക്ക്)പ്രകാരമുള്ളതാണ്. ബറോഡ ബിഎന്‍പി പാരിബാസ് മ്യൂച്വല്‍ ഫണ്ട് സ്കീമിലെ നിക്ഷേപം വരുമാനം ഉറപ്പു നല്‍കുന്നില്ല. മുന്‍കാല പ്രകടനം ഭാവിയയില്‍ നല്‍കുകയോ നല്കാതിരിക്കുകയോ ചെയ്യാം. ഭാവിയിലെ വരുമാനത്തിന് ഗ്യാരണ്ടി നല്‍കുന്നില്ല. ചെലവുകളും നികുതിയും പരിഗണിച്ചല്ല റിട്ടേണ്‍ കണക്കാക്കിയിട്ടുള്ളത്. വിശാലമായ വിപണി സൂചികയായതിനാല്‍ നിഫ്റ്റി 50 എല്ലാ ഇക്വിറ്റി സ്കീമുകള്‍ക്കും അധിക മാനദണ്ഡമായി ആംഫി ശുപാര്‍ശ ചെയ്യുന്നു.
നിഫ്റ്റി 200 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്സിന്റെ ഏറ്റവും മികച്ച 10ഘടകങ്ങളില്‍നിന്നും ഈ സ്കീമിന്റെ മികച്ച 10 ഓഹരികള്‍ താഴെയുള്ള പട്ടികയില്‍ കാണാം. ഇത് അര്‍ഥമാക്കുന്നത്, ഈ സ്കീമില്‍ നിക്ഷേപിക്കുന്നവര്‍ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധ്യതയുള്ള വ്യത്യസ്തമായ ഒരു പോര്‍ട്ഫോളിയോ ലഭിക്കുമെന്നതാണ്.
Top 10 constituents of the Nifty 200 Momentum 30 Index TRI | Weight in percentage | Top 10 constituents of the Nifty 200 Total Return Index | Weight in percentage |
Trent Ltd. | 6.3 | HDFC Bank Ltd. | 7.4 |
Tata Motors Ltd. | 5.5 | Reliance Industries Ltd. | 6.1 |
NTPC Ltd. | 5.4 | ICICI Bank Ltd. | 5.2 |
Bajaj Auto Ltd. | 5.3 | Infosys Ltd. | 4.2 |
Bharti Airtel Ltd. | 5.3 | ITC Ltd. | 2.8 |
Coal India Ltd. | 4.9 | Tata Consultancy Services Ltd. | 2.8 |
Adani Ports and Special Economic Zone Ltd. | 4.8 | Larsen & Toubro Ltd. | 2.6 |
Bharat Electronics Ltd. | 4.6 | Bharti Airtel Ltd. | 2.6 |
REC Ltd. | 4.6 | Axis Bank Ltd. | 2.0 |
Mahindra & Mahindra Ltd. | 4.6 | State Bank of India | 1.9 |
Source: NSE, data as on 31st August 2024.
About Baroda BNP Paribas Mutual Fund
Baroda BNP Paribas Mutual Fund is a leading asset management company, known for its innovative investment solutions and commitment to delivering value to its investors. With a focus on customer-centric services and cutting-edge financial products, the AMC aims to empower individuals to achieve their financial aspirations. Baroda BNP Paribas Mutual Fund is managed by Baroda BNP Paribas AMC, a strategic partnership between Bank of Baroda India’s second largest state-owned bank and BNP Paribas Asset Management, a key part of leading European financial services banking group BNP Paribas.
Baroda BNP Paribas Mutual Fund offers 39 schemes across equity, hybrid, debt and overseas fund of fund categories offering high quality investment solutions across 166* towns and cities to create a positive impact on people’s lives by delivering sustainable value for their investments.
*Data as on 31st August 2024.