" "
World

ലബനനിൽ വീണ്ടും ഇസ്രായേൽ ആക്രമണം; ബെയ്‌റൂത്തിൽ ബോംബാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു

ലബനനിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം. ബെയ്‌റൂത്തിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. ഹിസ്ബുല്ല കമാൻഡർ ഇബ്രാഹിം ഖുബൈസിയും കൊല്ലപ്പെട്ടതായി ഇസ്രായേൽ അവകാശപ്പെട്ടു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ലബനനിലേക്കും ഇസ്രായേലിലേക്കുമുള്ള സർവീസുകൾ വിമാന കമ്പനികൾ റദ്ദാക്കി

ഇസ്രായേൽ ആക്രമണത്തിൽ ലബനനിൽ ഇതുവരെ 569 പേരാണ് കൊല്ലപ്പെട്ടത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി സാധാരണക്കാർക്കാണ് ജീവൻ നഷ്ടമായത്. അതേസമയം ഹിസ്ബുല്ല നേതാക്കളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് ഇസ്രായേൽ പറയുന്നത്.

ബെയ്‌റൂത്തിന് തെക്ക് ദഹിയയിൽ ഒരു ആറ് നില കെട്ടിടത്തിന് നേർക്കായിരുന്നു ആക്രമണം. ആറ് പേർ കൊല്ലപ്പെട്ടതിന് പുറമെ 15 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

Related Articles

Back to top button
"
"