" "
Movies

ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ഷാറൂഖിന് മുന്നിലുള്ള പേരാണ് വിജയ്

ചെന്നൈ: ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടന്മാരുടെ പട്ടികയെടുത്താല്‍ ആദ്യ പേരായി പറയുന്നത് ബോളിവുഡ് താരം ഷാറൂഖ് ഖാന്റേതാണെങ്കില്‍ അദ്ദേഹത്തെക്കാളും പ്രതിഫലം പറ്റി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ജോസഫ് വിജയ് എന്ന തമിഴകത്തിന്റെ പ്രിയ നടന്‍ വിജയ്.

ഷാറൂഖ് തന്റെ ചിത്രമായ ദുന്‍കിക്ക് 150 മുതല്‍ 250 കോടി രൂപയാണ് റെമ്മ്യൂണറേഷന്‍ കൈപറ്റിയതെന്ന് വാര്‍ത്ത വന്നപ്പോള്‍ വജയ് തന്റെ തലപതി 69 എന്ന ചിത്രത്തിന് വാങ്ങിയത് 130 മുതല്‍ 275 കോടിവരെയാണെന്നാണ് വാര്‍ത്ത.

അടുത്ത വര്‍ഷമാണ് വിജയിയുടെ അവസാന സിനിമയെന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ദളപതി 69 റിലീസ് ചെയ്യുക. സെപ്റ്റംബര്‍ 14ന് ആയിരുന്നു ചിത്രത്തിന്റെ താല്‍കാലിക നാമം പ്രഖ്യാപിക്കപ്പെട്ടത്. വിജയിയുടെ 69ാമത്തെ ചിത്രമാണ് കെവിഎന്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ദളപതി 69. ചിത്രം അടുത്ത വര്‍ഷം ഒക്ടോബറില്‍ റിലീസ് ചെയ്യുമെന്നാണ് കേള്‍ക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഷാറൂഖ് ചിത്രമായ ഡങ്കി പുറത്തിറങ്ങിയത്.
ഹിന്ദി ഭാഷാ കോമഡി നാടക ചിത്രമായിരുന്ന ഡങ്കി തിയറ്ററുകളില്‍നിന്നു വാരിയത് 470.6 കോടി യുഎസ് ഡോളറായിരുന്നു. ഷാരൂഖിനൊപ്പം തപ്സി പന്നു, വിക്കി കൗശല്‍, ബൊമന്‍ ഇറാനി എന്നിവരാണ് ഇതില്‍ അഭിനയിച്ചത്. 2023-ലെ അഞ്ചാമത്തെ ഏറ്റവും ഉയര്‍ന്ന വരുമാനം നേടിയ ഹിന്ദി ചിത്രമായും 2023-ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ എട്ടാമത്തെ ഇന്ത്യന്‍ ചിത്രമായും ഡങ്കി മാറിയിരുന്നു.

Related Articles

Back to top button
"
"