Kerala

പ്രത്യാഘാതം ഭയക്കുന്നില്ല, പാർട്ടി പുറത്താക്കുന്നതുവരെ തുടരും: പിവി അൻവർ

മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ വീണ്ടും മാധ്യമങ്ങളെ കണ്ട് പിവി അൻവർ. എന്തിനാണ് തന്നെ വഞ്ചിച്ചതെന്ന് അൻവർ ചോദിച്ചു. പ്രത്യാഘാതം ഭയക്കുന്നില്ല. തന്റെ പാർക്കിന്റെ ഫയൽ അടക്കം മുഖ്യമന്ത്രിയുടെ മുന്നിലാണ്. അതെല്ലാം നിൽക്കുമ്പോഴാണ് താൻ സത്യം പറയുന്നത്. തനിക്ക് സർക്കാരിന്റെ ഒരു ആനുകൂല്യവും കിട്ടിയിട്ടില്ല.

താൻ എൽഡിഎഫ് വിട്ടിട്ടില്ല. പാർലമെന്ററി പാർട്ടി അംഗത്വത്തിൽ നിന്ന് ഒഴിയില്ല. പാർട്ടി പുറത്താക്കുന്നതുവരെ തുടരും. പാർട്ടി സമ്മേളനം ലക്ഷ്യമിട്ടുള്ള ഗൂഢാലോചന എന്ന എകെ ബാലന്റെ ആരോപണത്തോടും അൻവർ പ്രതികരിച്ചു. വലിഞ്ഞു കയറി വന്ന തനിക്ക് എങ്ങനെ സമ്മേളനത്തെ സ്വാധീനിക്കാനാകും. നിലവിലെ ഭരണത്തിൽ ഏറ്റവും പ്രയാസം ന്യൂനപക്ഷങ്ങളും സാധാരണ പാർട്ടി പ്രവർത്തകരുമാണെന്നും അൻവർ പറഞ്ഞു

നേരത്തെ അൻവറിന്റെ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി രംഗത്തുവന്നിരുന്നു. പാർട്ടിക്കും മുന്നണിക്കും സർക്കാരിനുമെതിരെയാണ് അൻവർ പറഞ്ഞിട്ടുള്ളത്. എൽഡിഎഫിന്റെ ശത്രുക്കൾ പ്രചരിപ്പിക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളാണ് അൻവർ പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Related Articles

Back to top button