" "
Kerala

അൻവർ പറയുന്നത് തെറ്റായ കാര്യങ്ങൾ, വലതുപക്ഷത്തെ സഹായിക്കുന്ന പരാമർശങ്ങൾ: പി ജയരാജൻ

മുഖ്യമന്ത്രിക്കെതിരായ പിവി അൻവർ എംഎൽഎയുടെ പരാമർശങ്ങളിൽ പ്രതികരണവുമായി സിപിഎം നേതാവ് പി ജയരാജൻ. അൻവറിന്റേത് വലതുപക്ഷത്തിന് സഹായകരമായ പരാമർശങ്ങളാണ്. അൻവർ പറയുന്നത് തെറ്റായ കാര്യങ്ങളാണെന്നും പി ജയരാജൻ പറഞ്ഞു

അൻവറിന്റെ ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. റിപ്പോർട്ട് പുറത്തുവന്നാൽ അല്ലേ അൻവർ പ്രതികരിക്കേണ്ടത്. അതിന് മുമ്പ് തന്നെ വീണ്ടും വീണ്ടും ആരോപണങ്ങൾ ഉന്നയിക്കുകയാണ്.

തുടർച്ചയായി വാർത്താ സമ്മേളനം നടത്തി വലതുപക്ഷത്തിന് ആയുധം കൊടുക്കുന്നുവെന്നത് ഗൗരവമായി പരിശോധിക്കേണ്ടതാണ്. അതിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് സംശയിക്കേണ്ട സാഹചര്യമാണെന്നും പി ജയരാജൻ പറഞ്ഞു

Related Articles

Back to top button
"
"