❤️പറയാതെ പോയ പ്രണയം..❤️ : ഭാഗം 29 || അവസാനിച്ചു
രചന: തസ്‌നി
മറുകൈയാൽ എന്നെ വലിച്ചു, ആ നെഞ്ചോട് ചേർത്തു….ഹൃദയതാളം കൂടാൻ തുടങ്ങിയതിനൊപ്പം പെട്ടെന്നു തെളിഞ്ഞ ഫോണിന്റെ ഫ്ലാഷ് ലൈറ്റിൽ മുന്നിലുള്ള ആളുടെ മുഖം വ്യക്തമായി കണ്ടു…. മുന്നിലുള്ള ആളെ കണ്ട് വിശ്വസിക്കാനാവാതെ അറിയാതെ പുറകോട്ട് വേച്ചു പോയി….
“ഐനു…. നീ നീ…. എന്താ ഇവിടെ…. ”
ഉള്ളിലുള്ള വിറയൽ വാക്കുകളിലും പ്രകടമായി….
ഇതുവരെ കാണാത്ത ഭാവത്തോടെ ഐനു എന്റെ അരികിലേക്ക് നടന്നു വരുമ്പോൾ അറിയാതെ തന്നെ പുറകോട്ട് നീങ്ങി പോയി….
അവന്റെ ചുടു നിശ്വാസം മുഖത്തടിച്ചിട്ടും തലയുയർത്തി നോക്കാൻ ഭയപ്പെട്ടു…
“ഈ ഐസാൻ മനസ്സ് കൊണ്ടും ശരീരം കൊണ്ടും ആഗ്രഹിച്ച പെണ്ണാ നീ…. അപ്പൊ പിന്നെ നിന്നെ അങ്ങനെ വെറുതെ വിട്ടാൽ എങ്ങനെയാ ശെരിയാവുക… ഞാൻ സ്നേഹിച്ചതിനു ശേഷം സ്നേഹിച്ചാൽ മതി വേറാരും…. ”
“നോ….. ”
ഒരു തരം വഷളൻ ചിരിയോടെ അവനെന്റെ അരികിലേക്ക് കൂടുതൽ അടുക്കും തോറും സകല ശക്തിയുമെടുത്ത് അലറിയിരുന്നു…
എവിടുന്നോ വന്ന വെളിവിൽ അവനെ പുറകിലോട്ട് തള്ളി, ഓടി പോയി ഡോർ തുറക്കും മുന്നേ ആരൊക്കെയോ റൂമിലേക്ക് കയറിയിരുന്നു …. കൂട്ടത്തിൽ ആദിസാറെ മുഖം മാത്രമേ തിരിച്ചറിഞ്ഞുള്ളു…..
“എന്താ ഹൈറാ…. എന്തിനാ നീ അലറി വിളിച്ചേ …. ”
വെപ്രാളത്തോടെയുള്ള ആദി സാറെ ചോദ്യം കേൾക്കും മുന്നേ എന്തോ ഒരു ഉൾപ്രേരണയിൽ ആ നെഞ്ചിൽ വീണു പൊട്ടി കരഞ്ഞിരുന്നു…. പെട്ടെന്ന് വന്ന തിരിച്ചറിവിൽ ഒരു പിടച്ചിലൂടെ എഴുന്നേറ്റ് മാറി…
ഒന്നും ഉരിയാടാൻ കഴിയാതെ ഐനു നിന്ന ഭാഗത്തേക്ക് വിരൽ ചൂണ്ടി…
ആദിസാറെ ഉമ്മ വന്നു ലൈറ്റ് ഇട്ടപ്പോൾ തന്നെ മുന്നിൽ നിൽക്കുന്ന ഐനുവിനെ എല്ലാരും കണ്ടു….
കത്തുന്ന കണ്ണുകളാൽ ഐനുവിനരികിലേക്ക് ചീറിപ്പാഞ്ഞു പോകുന്ന ആദിസാറെ ഉമ്മയൊക്കെ പിടിച്ചു വെക്കാൻ നോക്കിയെങ്കിലും ശരവേഗത്തിൽ പോയി ഐനുവിന്റെ മുഖം നോക്കി ഒന്ന് പൊട്ടിച്ചിരുന്നു…
“നീ എന്താ ഇവിടെ… ”
അടികിട്ടിയ കവിളിൽ കൈവെച്ചു നിൽക്കുന്ന ഐനുവിനോട് ആദിസർ ചോദിക്കുമ്പോഴും മറുത്തൊരക്ഷരം പറയാതെ എന്നെ തന്നെ നോക്കി നിൽക്കുകയാണ് ചെയ്തത്….
“ഡാ നിന്നോടാ ചോദിക്കുന്നേ…. നീ എന്താ ഇവിടെ…. ”
“എന്റെ വീട്ടിൽ എന്റെ മുറിയിൽ എന്റെ പെണ്ണിന്റെ അടുത്തല്ലാതെ ഞാൻ പിന്നെ എവിടെയാ പോകേണ്ടെ…. ”
കണ്ണിലൊളിപ്പിച്ച പഴയ കുസൃതി ചിരിയാൽ എന്നെ നോക്കി പുഞ്ചിരിക്കുമ്പോഴും കേട്ടതൊന്നും വിശ്വസിക്കാനാവാതെ ഒരു തളർച്ചയോടെ ചുമരിലേക്ക് ചാരി നിന്നു….. കാലങ്ങൾക്കിപ്പുറം പഴയ ഐനുവായി അവൻ മാറിയെങ്കിലും കേട്ടതിന്റെ ഷോക്കിൽ ആ മുഖത്തു നോക്കാൻ കഴിഞ്ഞില്ല…..
എല്ലാരിലേക്കും കണ്ണുകൾ ഓടിച്ചപ്പോഴാണ്,കുബ്റയിലും , ആദ്യമായി ഐനുവിനെ കണ്ടപ്പോൾ കൂടെയുണ്ടായ പെങ്ങളിലും കണ്ണുകൾ ഉടക്കിയത്…. എല്ലാ മുഖങ്ങളിലും ഒരു പുഞ്ചിരിയോടൊപ്പം കുസൃതിയും കളിയാടിയിരുന്നു…. എല്ലാം കൂട്ടി കിഴിക്കുമ്പോൾ എവിടെയോ എന്തൊക്കെയോ സംഭവിച്ചത് പോലെ. ഇനി ഐനുവിന്റെ മഹർ തന്നെയാകുമോ എന്റെ നെഞ്ചോട് ചേർന്ന് നിൽക്കുന്നത്…. അറിയാതെ കൈകൾ നെഞ്ചിലുള്ള മഹറിൽ തലോടി….
ഒരു നിമിഷം കണ്ണുകൾ അടച്ചു മനസ്സിനെ സ്വയം നിയന്ത്രിച്ചു…
എന്നിലേക്ക് നടന്നടുത്തു വരുന്ന ന്യൂട്ടനെ കൈകൾ കൊണ്ട് തടഞ്ഞു….
“ഹൈറാ…. ”
“വേണ്ടാ….. എന്റെ അടുത്തേക്ക് വരേണ്ടാ…. എല്ലാരും പൊയ്ക്കോ…. എന്തിനാ എല്ലാരും കൂടെ എന്നെ വിഡ്ഢിയാക്കിയേ…. എനിക്ക് ഒന്നും കേൾക്കേണ്ട.. ”
ഇരുകയ്യാലും മുഖം പൊത്തി പൊട്ടി കരഞ്ഞു….
ആരോ കൈകൾ അടർത്തി മാറ്റിയപ്പോൾ തലയുയർത്തി നോക്കി, ഐനുവിന്റെ ഉമ്മയാണ്…
“മോളേ…. മോൾക്ക് ഒരു സർപ്രൈസ് തരണമെന്ന് പറഞ്ഞപ്പോൾ ഞങ്ങളെല്ലാരും കൂട്ട് നിന്നു എന്നെ ഉള്ളൂ…. ഐനു എന്റെ മോനാ…. ആദിയുടെ അനിയൻ… ആ നിൽക്കുന്നത് ആരാന്ന് അറിയോ മോൾക്ക്…. ”
ഉമ്മ കൈചൂണ്ടിയ ഭാഗത്തേക്ക് തലചെരിച്ചു നോക്കിയപ്പോഴാണ്, ഒരു ചെറിയ കുട്ടിയെ തട്ടി, എന്നെയും നോക്കി പുഞ്ചിരിക്കുന്ന ഒരു ഇത്തയെ കണ്ടത്….
ഞാൻ ഇല്ലെന്ന അർത്ഥത്തിൽ തലയാട്ടി…
“ആദിയുടെ ഭാര്യയും മകനുമാ…. ജസ്‌ന…പിന്നെ ഇത് എന്റെ ആങ്ങളയുടെ മകൾ കുബ്റയും ”
ഉമ്മ പറഞ്ഞത് കേട്ട് ഒരു നിമിഷം തറഞ്ഞു നിന്നു പോയി…
“മോൾക് ഇനിയും വിശ്വാസമായില്ലെങ്കിൽ മോളേ മഹർ ഒന്ന് നോക്ക്… എന്നിട്ടും വിശ്വാസമായില്ലെങ്കിൽ ഈ റൂം മൊത്തമൊന്ന് നോക്കിയേ…. ”
ഉമ്മ പറഞ്ഞപ്പോൾ തന്നെ വിറയാർന്ന കരങ്ങളാൽ നെഞ്ചിൽ പറ്റിച്ചേർന്ന മഹർ കൈകളിൽ എടുത്തു…
‘ഐസാൻ മാലിക് ‘
കണ്ടത് വിശ്വസിക്കാൻ ആകാതെ വീണ്ടും വീണ്ടും അതിലേക്ക് തന്നെ കണ്ണുകൾ ഓടിച്ചു.. മാലിക്…. അപ്പൊ കോളേജും ട്യൂഷൻ സെന്ററും ഓഫീസും എല്ലാം…….
കണ്ണുകൾ അറിയാതെ ഐനുവിൽ തറഞ്ഞപ്പോൾ മിഴി ചിമ്മാതെ എന്നെ നോക്കി കുസൃതിയാൽ പുഞ്ചിരിക്കുന്നത് കണ്ട് ഒരു പിടച്ചിലോടെ നോട്ടം മാറ്റി ….
റൂമിൽ മൊത്തം കണ്ണോടിച്ചപ്പോൾ അതിനേക്കാൾ വലിയ ഷോക്ക് ആയിരുന്നു….
ചുമരിൽ അങ്ങിങ്ങായി എന്റെയും ന്യൂട്ടന്റെയും പല വിധത്തിലുള്ള ഫോട്ടോസ്…. വാകമരചുവട്ടിൽ ഒന്നിച്ചിരുന്നതും… ക്യാന്റീനിൽ ഒന്നിച്ചിരുന്നതും… ഞാൻ അറിയാതെ എടുത്ത എന്റെ പല ഫോട്ടോകളും….
തികട്ടി വന്ന സങ്കടങ്ങൾ പൊട്ടിക്കരച്ചിലായി പുറത്തേക്ക് വന്നപ്പോൾ കൈകൾ കൊണ്ട് വായ പൊത്തി ബാത്റൂമിലേക്ക് ഓടി…
ബാത്റൂമിലെ നിലത്ത് ഊർന്നിറങ്ങി കാലുകൾക്കിടയിൽ മുഖം ഒളിപ്പിച്ചു പൊട്ടിക്കരഞ്ഞു… സന്തോഷമാണോ അതിനേക്കാൾ ഉപരി സങ്കടമാണോ എന്താണെന്ന് സ്വയം തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയായിരുന്നു….
പുറത്തു നിന്നുള്ള സംസാരം വ്യകതമായി കേൾക്കാമായിരുന്നു….
“എന്നാലും എന്റെ കാക്കു…. എന്ത് അടിയാ ഈ അടിച്ചേ.. പല്ല് മുഴുവൻ ഇളകിയെന്നാ തോന്നുന്നേ…. ”
“അത് പിന്നെ ഞാൻ ഒരു റിയാലിറ്റിക്ക്
വേണ്ടി അടിച്ചതല്ലേ… എന്തായാലും ബാക്കിയുള്ള പല്ലും കൂടി ഹൈറ ഇളക്കിക്കോളും…. എന്നെ ഇനിയും കണ്ടാൽ ചിലപ്പോൾ എന്റെ പല്ലും കൂടി ഇളക്കും…. നീയായിട്ട് വരുത്തി വെച്ചത് നീ ഒറ്റയ്ക്കു തന്നെ അനുഭവിച്ചോ….നീ തന്നെ സോൾവ് ചെയ്തോ….എല്ലാരും വന്നേ…. ഇനി ന്യൂട്ടൻ ആയി, അവന്റെ ജാൻസിറാണിയായി ”
പുറത്തുള്ള സംസാരം കേട്ടിട്ടും അതിലൊന്നും ശ്രദ്ധ ചെലുത്താൻ കഴിഞ്ഞില്ല…. വിങ്ങിപൊട്ടുന്ന മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഉയർന്നു വന്നു….എത്രമേൽ ചിന്തിച്ചിട്ടും ഉത്തരം കണ്ടത്താൻ കഴിയാതെ നെഞ്ചകം നീറി….
പടച്ച റബ്ബിനോട് ഒരായിരം തവണ നന്ദി പറഞ്ഞു….
തലയ്ക്കു വല്ലാത്ത ഭാരം തോന്നിയപ്പോൾ എഴുന്നേറ്റ് ശവർ ഓണാക്കി അതിൻ ചുവട്ടിൽ പോയി നിന്നു..
എത്രനേരം അങ്ങനെ നിന്നെന്നറിയില്ല… തുടരെ തുടരെയുള്ള ഐനുവിന്റെ വിളികേട്ടാണ് സ്വബോധത്തിൽ എത്തിയത്…
വിളി കേട്ടിട്ടും കേൾക്കാത്ത മട്ടിൽ അതിൻ ചുവട്ടിൽ തന്നെ നിന്നു… നനഞ്ഞു കുതിർന്നു ചുണ്ടുകൾ വിറകൊള്ളുന്നതിനൊപ്പം പല്ലുകൾ തമ്മിൽ കൂട്ടിമുട്ടാൻ തുടങ്ങിയിരുന്നു…
“ഹൈറാ ….. ഹൈറാ….. ”
………
“നീ വാതിൽ തുറക്കുന്നോ അതോ ഞാൻ ചവിട്ടി പൊട്ടിക്കണോ ….. ”
കലിപ്പിലുള്ള ഐനുവിന്റെ ചോദ്യം കേട്ടപോയേക്കും അറിയാതെ ഡോർ തുറന്നു..
“എന്താടി ഇത്… ”
നനഞ്ഞു വിറച്ചു നിൽക്കുന്ന എന്നെ കണ്ട് ന്യൂട്ടൻ ഉള്ള കലിപ്പ് മൊത്തം എടുത്ത് ചോദിച്ചെങ്കിലും തലയുയർത്തി നോക്കിയില്ല….
“വിത്തിൻ 10 മിനുട്സ്… ഈ ഡ്രെസ്സും ഇട്ടു ഇറങ്ങിയിരിക്കണം…. ”
ബാത്ത് ടവ്വലും നല്ല വെയിറ്റ് ഉള്ളൊരു ഡ്രെസ്സും കയ്യിൽ വെച്ചു തന്നു…
മനസ്സില്ലാ മനസ്സോടെ അതുമെടുത്തു ചേഞ്ച് ചെയ്യാൻ പോയി…. സിൽവർ കളർ ജോർജറ്റ് ക്ലോത്തിൽ സിൽവർ ത്രെഡോടു കൂടിയ ഹെവി സ്റ്റോൺ വർക്കുള്ള ഗൗൺ ആയിരുന്നു…. ഈ പാതിരാത്രിക്ക് ഇതുമിട്ട് എങ്ങോട്ട് പോകാനാ എന്ന് ചിന്തിച്ചു, മനസ്സിൽ ന്യൂട്ടനെ പ്രാകികൊണ്ട് അതെടുത്തിട്ടു…
ബാത്‌റൂമിൽ നിന്നിറങ്ങുമ്പോൾ കണ്ടു ,വൈറ്റ് ഫോർമ്മൽ ഷർട്ടും അതിനുമുകളിൽ ബ്ലാക്ക് കോട്ടുമിട്ട് കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി ചീകുന്ന ന്യൂട്ടനെ…
കണ്ടിട്ടും കാണാത്ത പോലെ റൂമിലെ സോഫയിൽ പോയിരുന്നു…മനസ്സിലേക്ക് ന്യൂട്ടൻ ഇത്രനാളും അവഗണിച്ചതും എല്ലാരുടെ മുന്നിൽ നിന്ന് അപമാനിച്ചതുമൊക്കെ ഓർമ വന്നപ്പോൾ ദേഷ്യത്തോടൊപ്പം സങ്കടത്താൽ കണ്ണുകൾ നിറഞ്ഞു….
“എന്തിനാണെന്റെ പെണ്ണിങ്ങനെ കണ്ണ് നിറയ്ക്കുന്നെ…. ”
ചെവിക്കരികിൽ ഐനുവിന്റെ നിശ്വാസത്തോടൊപ്പം ശബ്ദവും പതിഞ്ഞപ്പോൾ പിടച്ചിലൂടെ മുഖം തിരിച്ചു….
” ഉത്തരം കിട്ടാത്ത ഒരായിരം ചോദ്യങ്ങൾ നിന്റെ ഉള്ളിൽ കിടന്ന് നെരിഞ്ഞമരുന്നുണ്ടെന്ന് അറിയാം… ഈ രാത്രി പുലരും മുന്നേ നിന്റെ എല്ലാ ചോദ്യത്തിന്റെയും ഉത്തരം ഞാൻ നൽകാം ….. ഇപ്പോ എന്റെ ജാൻസി റാണി പോയി ഒരുങ്ങിയാട്ടെ … നമുക്ക് ഒരിടം വരെ പോകാനുണ്ട്…. ”
എന്റെ മുഖം കൈക്കുമ്പിളിലെടുത്തു, കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ ചാലുകൾ പെരുവിരലാൽ ഒപ്പിയെടുക്കുന്ന ന്യൂട്ടന്റെ കൈകൾ ശക്തിയാൽ തള്ളി മാറ്റി….
“ഞാൻ എങ്ങോട്ടുമില്ല…. തന്നത്താൻ അങ്ങ് പോയാൽ മതി ….. ”
തികട്ടി വന്ന ദേഷ്യം മുഴുവൻ ന്യൂട്ടന്റെ മേൽ തീർത്തു, എഴുന്നേറ്റ് ബെഡിൽ പോയി കിടന്നു….
“നിന്നോട് ഒരുങ്ങുമോ എന്നല്ല ചോദിച്ചേ…. ഒരുങ്ങാനാ പറഞ്ഞേ…. “.
കനത്ത ശബ്ദത്തിൽ ന്യൂട്ടൻ പറയുന്ന കേട്ടെങ്കിലും മൈൻഡ് ചെയ്യാതെ കണ്ണുകളടച്ചു കിടന്നു….
പെട്ടെന്ന് വായുവിൽ ഉയർന്നു പൊങ്ങുന്നത് പോലെ അനുഭവപ്പെട്ട്,കണ്ണുകൾ തുറന്നു നോക്കിയപ്പോൾ ബെഡിൽ കിടന്ന ഞാൻ ന്യൂട്ടന്റെ കൈകളിലാണുള്ളത്….
പിടഞ്ഞു കൊണ്ട് കുതറിമാറാൻ ശ്രമിച്ചെങ്കിലും ന്യൂട്ടൻ കൂടുതൽ ബലത്തോടെ പിടിച്ചു….
“വിട് എന്നെ…. നിലത്തിറക്ക്. ”
കൈകാലിട്ടടിച്ചു അലറിപൊളിച്ചിട്ടും എന്നെ നോക്കി പുഞ്ചിരി തൂകുന്ന ന്യൂട്ടനെ കണ്ടപ്പോൾ അറിയാതെ ആ മിഴികളിൽ തന്നെ നോക്കി നിന്നു… ഒരുവേള പരസ്പരം കണ്ണുകൾ തമ്മിൽ ഉടക്കി…. കണ്ണുകളിലൂടെ അവന്റെ ഹൃദയത്തിലേക്ക് ആഴന്നിറങ്ങാൻ നെഞ്ചകം തുനിയും മുന്നേ ഒരു പിടച്ചിലോടെ നോട്ടം മാറ്റി….
“പാതി വഴിയിൽ ഇടാൻ വേണ്ടിയല്ല ഈ കൈകളിൽ ഏറ്റിയത്.. ”
കണ്ണിലൊളുപ്പിച്ച കുസൃതി ചിരിയാൽ ന്യൂട്ടൻ ഇത് പറയുമ്പോൾ സന്തോഷത്താൽ എന്റെ ചുണ്ടിലും പുഞ്ചിരി വിടർന്നു..
പെട്ടെന്ന് അപ്രതീക്ഷിതമായി ന്യൂട്ടൻ മുഖം എന്റെ കഴുത്തിലേക്ക് പൂയ്ത്തിയപ്പോൾ ശരീരത്തിലൂടെ മിന്നൽ പിളർപ്പുകൾ പാഞ്ഞുപോയി..ന്യൂട്ടന്റെ ചുടു നിശ്വാസം കഴുത്തിൽ പതിക്കും തോറും മനസ്സും ശരീരവും പേരറിയാത്തൊരു വികാരത്തിന് കീഴപ്പെടാൻ തുടങ്ങിയിരുന്നു…നെറ്റിയിലൂടെ ഒലിച്ചിറങ്ങിയ വിയർപ്പു തുള്ളികൾ കവിളിനെ പുൽകാൻ തുടങ്ങിയിരുന്നു….
പൊള്ളി പിടഞ്ഞു കൊണ്ട് എതിർത്തെങ്കിലും ഇറുകെ പിടിച്ചു കൊണ്ട് കൂടുതൽ മുഖം പൂയ്ത്താൻ തുടങ്ങി…
“ആഹ്…”
ന്യൂട്ടന്റെ ദന്തം പതിഞ്ഞ വേദനയാൽ അറിയാതെ അലറിപ്പോയി, ഒപ്പം അവന്റെ ഷർട്ടിലുള്ള എന്റെ പിടുത്തം കൂടുതൽ മുറുകാൻ തുടങ്ങി…
“ഇതെന്റെ സ്നേഹ സമ്മാനം…ഞാൻ പറഞ്ഞാൽ അനുസരിക്കാതിരുന്നാൽ ഇനിയും കുറെ ഇതുപോലുള്ള സമ്മാനങ്ങൾ കിട്ടി കൊണ്ടിരിക്കും….”
ഒരു വഷളൻ ചിരിയോടെ ന്യൂട്ടൻ ചെവിയ്ക്കരികിൽ വന്നു ചെറു നിശ്വാസത്തോടെ പറയുമ്പോൾ നെഞ്ചകം കിടന്ന് ലബ് ഡബ് അടിക്കാൻ തുടങ്ങിയിരുന്നു….
ഡ്രെസിങ് ടേബിളിന് മുന്നിലുള്ള ചെയറിൽ കൊണ്ടോയിരുത്തി, കണ്ണാടിയിലൂടെ എന്നെ തന്നെ നോക്കാൻ തുടങ്ങി..എന്തോ അവന്റെ നോട്ടത്തിൽ ചടച്ചു മിഴികൾ മാറ്റി…
പെട്ടെന്ന് കഴുത്തിലെ ഷാൾ വകഞ്ഞു മാറ്റി, അവന്റെ സ്നേഹത്തിന്റെ അടയാളമായി കഴുത്തിൽ ശേഷിച്ച, ചുവന്നു തിണിർത്ത പാടിലേക്ക് അവന്റെ ചുണ്ടുകൾ പതിപ്പിച്ചു…
നനുത്ത സ്പർശത്തോടോപ്പോം അടിമുതൽ മുടിവരെ ഒരുതരം തരിപ്പ് പടർന്നു….കണ്ണാടിയിലൂടെ കണ്ണുകൾ കൂർപ്പിച്ചു അവനെ നോക്കിയപ്പോൾ കണ്ണിറുക്കി കാണിച്ചു….
” യൂ ലുക്കിങ് സൊ ബ്യൂട്ടിഫുൾ ഹൈറാ….എന്റെ ജാൻസി റാണി, പെട്ടെന്ന് ഒരുങ്ങിയിട്ട് തായേ വാ…ഇനിയും ഇവിടെ നിന്നാൽ ചിലപ്പോൾ എന്റെ കണ്ട്രോൾ പോകും…മേശമേൽ ഒരു ബോക്സ് ഉണ്ട്, അതും എടുത്ത് അണിയണം….”
വകഞ്ഞു മാറ്റിയ ഷാൾ നേരെയിട്ട് തന്ന് കണ്ണാടിയിലൂടെ എന്നെ നോക്കി പുഞ്ചിരിച്ചു ഡോറിനരികിലേക്ക് പോയി…
“ഇനി എന്നെ ഇങ്ങോട്ട് വരുത്തിക്കരുത്, കേട്ടല്ലോ…”
ഡോറിന്റെയവിടെയെത്തി തിരിഞ്ഞു നിന്ന് ന്യൂട്ടൻ പറഞ്ഞപ്പോൾ നന്നായിട്ടൊന്ന് കൊഞ്ഞനം കുത്തി…
ന്യൂട്ടൻ പോയതും ആശ്വാസത്തോടെ നെഞ്ചിൽ കൈവെച്ചു….ന്യൂട്ടന്റെ ചുണ്ടുകൾ പതിഞ്ഞിടത് കൈകൾ അറിയാതെ തഴുകിയപ്പോൾ ചുണ്ടിൽ നറുപുഞ്ചിരി വിടർന്നു….
ജ്വല്ലറി ബോക്സിലുള്ള അൺകട്ട് ഡയമണ്ട് നെക്‌ലേസും അതിന്റെ മാച്ചിങ് ഡ്രോപ്‌സും രണ്ട് വളയും എടുത്തണിഞ്ഞു….
ന്യൂട്ടനെ വീണ്ടും ഇങ്ങോട്ട് വരുത്താൻ ഇടയാക്കാതെ പെട്ടെന്ന് തന്നെ ഒരുങ്ങി തായെക്കിറങ്ങി…ഹാളിൽ എത്തിയപ്പോൾ എല്ലാവരും സന്നിഹിതരായിട്ടുണ്ട്….എല്ലാർക്കുമൊരു പുഞ്ചിരി സമ്മനിക്കും മുന്നേ പുറത്ത് നിന്ന് ന്യൂട്ടന്റെ വിളി കേട്ടു..
ഉമ്മ വന്നു തലയിൽ തലോടിക്കൊണ്ട് പോയി വരാൻ പറഞ്ഞു….
എല്ലാരോടും യാത്ര പറഞ്ഞു, തുടരെ തുടരെ ഹോണടിച്ചു കൊണ്ടിരിക്കുന്ന ന്യൂട്ടനെ നോക്കി കണ്ണുരുട്ടി, കാറിൽ കയറിയിരുന്നു…
എവിടെയാണെന്ന് ഞാൻ ചോദിച്ചതുമില്ല, ന്യൂട്ടൻ പറഞ്ഞതുമില്ല…
മൗനം വാചാലമായ നിമിഷങ്ങളായിരുന്നു….
പറയാൻ ഒരായിരം കാര്യങ്ങൾ ഉള്ളിൽ കിടന്നു അലയടിക്കുന്നതിനോടൊപ്പം ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും ഉയർന്നു വന്നിരുന്നു…എങ്കിലും ചോദിക്കാതെ തന്നെ ന്യൂട്ടൻ പറയട്ടെ എന്ന് കരുതി തല്ക്കാലം അവയൊക്കെ മനസ്സിൽ തന്നെ ഒളിപ്പിച്ചു വേച്ചു…
ഇടയ്ക്കിടെ ന്യൂട്ടന്റെ നോട്ടം എന്നിലേക്ക് പാറിവീഴുമ്പോൾ, ഒരു വേള അത് മനസ്സിനെ കുളിരണിയിപ്പിക്കുന്നുണ്ടെങ്കിലും കുസൃതി തോന്നി പുറത്തേക്ക് കണ്ണുകൾ നട്ടു…
കുറെ ദൂരം പിന്നിട്ടപ്പോൾ കാർ സ്റ്റോപ്പ് ആയതുപോലെ തോന്നി, ന്യൂട്ടനെ നോക്കിയപ്പോൾ കയ്യിലൊരു കറുത്ത തുണിയും പിടിച്ചു നിൽപ്പാണ്….എന്താണെന്ന് കണ്ണുകൾ കൊണ്ട് ചോദിക്കും മുന്നേ അതെടുത്തു എന്റെ കണ്ണുകൾ കെട്ടിയിരുന്നു…
പെട്ടെന്നുള്ള ന്യൂട്ടന്റെ പ്രവർത്തിയിൽ അന്ധാളിച്ചു പോയി…ചോദിക്കുമ്പോയൊക്കെ സർപ്രൈസ് സർപ്രൈസ് എന്ന് മാത്രം പറഞ്ഞു കൊണ്ടിരുന്നു….
കുറച്ചു ദൂരം കൂടി പിന്നിട്ടു, വണ്ടി നിർത്തി ന്യൂട്ടൻ ഇറങ്ങി…എന്നെയും ഇറക്കി എന്റെ കൈ പിടിച്ചു നടക്കാൻ തുടങ്ങി…
എന്തോ വല്ലാത്തൊരു പോസിറ്റീവ് എനർജി ശരീരത്തെയും മനസ്സിനെയും വന്നു പൊതിയാൻ തുടങ്ങി…ഹൃദയതാളം മുറുകാൻ തുടങ്ങിയപ്പോൾ ന്യൂട്ടന്റെ കയ്യിലെ പിടുത്തം മുറുക്കി..
കുറച്ചു ദൂരം പിന്നിട്ടപ്പോൾ ന്യൂട്ടൻ നടത്തം നിർത്തി എന്റെ കണ്ണിലെ കെട്ടഴിച്ചു തന്നു….ചുറ്റും നോക്കിയപ്പോൾ കൂരാകൂരിരുട്ട്….എവിടെയാണെന്നോ എന്താണെന്നോ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ…പേടിച്ചു പതിയെ ന്യൂട്ടന്റെ അരികിലേക്ക് നീങ്ങാൻ
തുടങ്ങുമ്പോയേക്കും പല ഭാഗത്തു നിന്നും പല നിറത്തിലുള്ള ലൈറ്റുകൾ തെളിയാൻ തുടങ്ങി… കണ്മുന്നിൽ കണ്ടതൊന്നും കണ്ണുകൾക്ക് വിശ്വസിക്കാൻ പറ്റാതെ തറഞ്ഞു നിന്നു പോയി….
കോളേജ്…..അതും ന്യൂട്ടൻ പണ്ട് പ്രൊപ്പോസ് ചെയ്ത അതെ ഗ്രൗണ്ട്…. ഓരോ ഇടവും പൂക്കളാലും ലൈറ്റുകളാലും അലങ്കരിചിരിക്കുന്നു….
സന്തോഷത്താൽ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു കൊണ്ട് ന്യൂട്ടനെ നോക്കിയപ്പോൾ മാറിൽ കൈകെട്ടി, ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയാൽ എന്നെ തന്നെ നോക്കി നിൽക്കുകയാണ്…
ആരോ കൈകൊട്ടി വിളിക്കുന്നത് പോലെ തോന്നി തിരിഞ്ഞു നോക്കിയപ്പോൾ സിയാദിക്കയും സിധുവേട്ടനും നിഹാലിക്കയും എല്ലാരും ഉണ്ട്….അവരെ നോക്കി പുഞ്ചിരിച്ചു, കൈവീശി കാണിച്ചു, ന്യൂട്ടന്റെ അരികിലേക്ക് പോവാൻ നോക്കുമ്പോഴാണ് കുറച്ചു ദൂരെ എന്നെ തന്നെ നോക്കി നിൽക്കുന്ന ഷാനുവിനെയും ലെച്ചുവിനെയും അന്നമ്മയെയും സ്‌നേഹയെയും റിയയെയും കണ്ടത്…ഒരു നിമിഷം എല്ലാം മറന്നു അവർക്കരികിലേക്ക് ഓടിയടുത്തു….
“ഡി അന്നമ്മേ നീ നല്ലോണം തടിച്ചല്ലോടി….റിയാ നിനക്ക് ഈ ചുരിദാർ നല്ലോണം ചേരുന്നുണ്ടല്ലോ….”
പൊട്ടിക്കരഞ്ഞു കൊണ്ട് അവരെയെല്ലാം കെട്ടിപിടിച്ചു…കുറെ നേരത്തെ പരിഭവങ്ങളൊക്കെ പറഞ്ഞു തീർത്തു…എല്ലാരും കല്യാണവും കഴിച്ചു, കെട്ട്യോന്മാരുടെ കൂടെ സുഗമായി ജീവിക്കുന്നു എന്ന് കേട്ടപ്പോൾ സന്തോഷത്താൽ കണ്ണുകൾ നിറഞ്ഞു…
പെട്ടെന്ന് ന്യൂട്ടനെ ഓർമ വന്നു ചുറ്റും തിരഞ്ഞെങ്കിലും കണ്ടില്ല….
കണ്ണുകൾ അടച്ചു ദീർഘ ശ്വാസമെടുത്ത്, പതിയെ കണ്ണുകൾ തുറന്ന് നോക്കിയപ്പോൾ കണ്ടു എന്റെ മുന്നിൽ മുട്ടുകുത്തിയിരുന്ന് കയ്യിലൊരു റിങ് എനിക്ക് നേരെ നീട്ടിപ്പിടിച്ച ന്യൂട്ടനെ….
ഒരു വേള, പണ്ട് ന്യൂട്ടൻ പ്രൊപ്പോസ് ചെയ്തതും എല്ലാരുടെ മുന്നിലും ന്യൂട്ടൻ അപമാനിതനായതും കണ്മുന്നിൽ മിഞ്ഞിമറഞ്ഞപ്പോൾ ഉരുണ്ടു കൂടിയ മിഴിനീർകണങ്ങൾ കാഴ്ചയെ മറച്ചു…
“ഹൈറാ….എന്റെ പെണ്ണെന്ന് നൂറുവട്ടം ഞാൻ പറഞ്ഞു നടന്നത്
ഉപേക്ഷിക്കാനല്ല പെണ്ണെ…..എന്റെ പ്രണയത്തിന്റെ തുടക്കവും ഒടുക്കവും നിന്നിലാണ്…ഐസാൻ മാലികിന്റെ വാരിയെല്ലാൽ സൃഷിട്ടിക്കപെട്ടത് നീയാണ് പെണ്ണെ…പടച്ചോന്റെ കിതാബിൽ എന്റെ പേരിനൊപ്പം കൂട്ടി എഴുതിയ പേര് നിന്റേതാണ് പെണ്ണേ….
ലവ് യൂ ഹൈറാ…മാഡ്‌ലി ആൻഡ് ഡീപ്‌ലി ലവ് യൂ…നീയില്ലെങ്കിൽ പിന്നെ ഞാനുമില്ല പെണ്ണേ..
അന്ന് നീ പറയാതെ പോയ പ്രണയം ഇന്നെങ്കിലും പറഞ്ഞിട്ട് പോ പെണ്ണേ….”
അവന്റെ വാക്കുകളോരോന്നും കേൾക്കുംതോറും കണ്ണുനീരിന്റെ ശക്തി കൂടി കൊണ്ടിരുന്നു…ഹൃദയം ന്യൂട്ടനോടുള്ള പ്രണയത്താൽ നിറഞ്ഞു കവിയാൻ തുടങ്ങി..
അവന്റെ മുന്നിൽ മുട്ടുകുത്തിയിരുന്നു, പൂണ്ടടക്കം ഇറുകേ കെട്ടിപ്പിടിച്ചു…
“പറയാൻ മറന്നതല്ല ന്യൂട്ടാ…ഹൃദയം നിന്നോടുള്ള പ്രണയത്താൽ കരകവിയുമ്പോഴും പറയാതെ നീ അറിയുമെന്ന് കരുതി എന്റെ പ്രണയം മൗനത്തെ കൂട്ടുപിടിച്ചതാ….”
എത്രനേരം ആ ഇരിപ്പങ്ങനെ ഇരുന്നെന്ന് അറിയില്ല, ചുറ്റുമുള്ളവരിൽ നിന്നും കരഘോഷവും ആർപ്പുവിളികളും കേട്ടപ്പോഴാണ് സ്വബോധത്തിൽ എത്തിയത്…ഒരു തരം ചമ്മലോടെ ന്യൂട്ടനിൽ നിന്നടർന്നു മാറി..
ചുറ്റുമുള്ളവരെയൊന്നും ശ്രദ്ധിക്കാതെ എന്റെ കയ്യും പിടിച്ചു വാകമര ചുവട്ടിലേക്ക് നടന്നു…
വാകപ്പൂക്കളുടെ മാസ്മരിക ഗന്ധം നാസികയിലേക്ക് തുളച്ചു കയറുമ്പോൾ അഞ്ചാറുവർഷം പുറകിലേക്ക് മനസ്സിനൊപ്പം ശരീരവും എത്തിയത് പോലെ….
വാകമരച്ചുവട്ടിലിരുന്ന് ഓർമ്മകൾ നെയ്യുമ്പോഴും മൗനമായിരുന്നു മുന്നിട്ടു നിന്നത്…
“ഹൈറാ. ”
എന്റെ കൈക്കുമുകളിൽ കൈവെച്ചു പ്രണയാർദ്രമായി ന്യൂട്ടൻ വിളിച്ചപ്പോൾ,മറുപടിയായി പ്രണയം തുളുമ്പി നിന്നാ അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു…
“ഒരുപാട് ചോദ്യങ്ങൾ ഉത്തരം കിട്ടാതെ നിന്റെ മനസ്സിൽ അലയുന്നുണ്ടെന്ന് അറിയാം…എല്ലാ സംശയങ്ങളും ഈ രാത്രി പുലരും മുന്നേ നീ അറിയണം…
അന്ന് നിന്നോടുള്ള ദേഷ്യം കൊണ്ടായിരുന്നില്ല ഞാൻ ലണ്ടനിൽ പോയത്….നീ എന്നോട് ഇഷ്ടമെല്ലെന്ന് പറയുമ്പോഴും ആ കണ്ണുകളിൽ എനിക്ക് കാണാമായിരുന്നു എന്നോടുള്ള പ്രണയം ആർത്തിരമ്പുന്നത്….
പെട്ടെന്ന് നീ ഇഷ്ടമല്ലെന്ന് പറഞ്ഞതിന്റെ സങ്കടത്തോടൊപ്പം നീ നിന്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ വേണ്ടി നിന്റെ കണ്മുന്നിൽ നിന്നുള്ള ഒരു ഒളിച്ചോട്ടം മാത്രമായിരുന്നു….ഈ കോളേജ് എന്റെ ഉപ്പന്റെയാ, അതുപോലെ ട്യൂഷൻ സെന്ററും…അന്ന് നിന്റെ സ്‌പോൺസർഷിപ് ഏറ്റെടുത്തത് ഞാൻ തന്നെയാ…നിനക്ക് പിജി ചെയ്യാൻ കോളേജിൽ സീറ്റ് വാങ്ങിയതും നമ്മുടെ കമ്പനിയിൽ തന്നെ ജോലി ഏർപ്പാടാക്കിയതുമെല്ലാം ഞാനാ….നീ അറിയാതെ ഈ കഴിഞ്ഞ അഞ്ചു വർഷങ്ങളും നിഴലായി നിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു…
നിന്നോട് ചെറിയൊരു മധുരപ്രതികാരം ചെയ്യാൻ വേണ്ടിയാ ഇക്കയെ കൂട്ടുപിടിച്ചത്…നഷ്ടപ്പെട്ടെന്ന് കരുതിയ ഒരു സാധനം പ്രതീക്ഷിക്കാതെ നമ്മുടെ കൈവെള്ളയിൽ കിട്ടുമ്പോഴുള്ള ആ ഒരു പ്രത്യേക സുഖമില്ലേ ഹൈറാ…നീ ഇപ്പോൾ അനുഭവിക്കുന്ന സുഖം, അത് നിന്നെ അനുഭവിപ്പിക്കാൻ വേണ്ടിയാ….”
ഐനു പറയുന്നത് കേട്ടു ഒന്നും ഉരിയാടാൻ കഴിയാതെ തറഞ്ഞിരുന്ന് പോയി..
കളങ്കമില്ലാത്ത സ്നേഹമായിരുന്നു അവന്റെ….അവന്റെ പ്രണയത്തിന്റെ നൂറിലൊന്ന് ആത്മാർത്ഥത പോലും എന്റെ പ്രണയത്തിനില്ലെന്ന സത്യം തിരിച്ചറിഞ്ഞു…
എങ്കിലും ഓഫീസിൽ വെച്ചു എന്തിനാ എന്നോടങ്ങനെ ബീഹെവ് ചെയ്തേ എന്ന ചോദ്യം വീണ്ടും അലയടിക്കാൻ തുടങ്ങി..മനസറിഞ്ഞെന്ന പോൽ എന്റെ ഷോൾഡറിലൂടെ കയ്യിട്ട് അവൻ അതിന്റെ ഉത്തരവും നൽകാൻ തുടങ്ങി…
“എന്റെ ഹൈറ കുട്ടി, എന്നോടുള്ള ദേഷ്യവും വാശിയും കൂടിയാൽ അല്ലേ നീ ആദി സാറുമായുള്ള കല്യാണത്തിന് സമ്മതിക്കൂ…അതിനു വേണ്ടിയുള്ള ചിന്ന ചിന്ന ഡോസ് ആയിരുന്നു ഓഫീസിൽ നടന്നതൊക്കെ…പിന്നെ അന്ന് ആ ഷാനുമായുള്ള പ്രോബ്ലം, ലണ്ടനിലുള്ള ഉപ്പാക്ക് എല്ലാ ഓഫീസിലെയും കോളേജിലെയും സിസിടിവിയുടെ വിഷ്വൽസ് കിട്ടും…നീ എന്റെ പെണ്ണാണെന്നുള്ള കാര്യം ഉപ്പാക്ക് അറിയാം…അന്ന് നിന്നെ ക്യാമെറയിൽ അങ്ങനെ കണ്ടപ്പോൾ പെട്ടെന്നു ദേഷ്യം വന്നതാ….
പിന്നെ കുബ്റ.. അവളുടെ കൂടെ ഷോപ്പിങ്ങിന് വന്നപ്പോയ നിന്നെ കണ്ടേ..നീ എന്നെയും തിരഞ്ഞു നടക്കുന്നത് കണ്ടിട്ട് ജസ്റ്റ് നിന്നെയൊന്നു ചൊറിയാൻ വേണ്ടിയാ, അന്ന് അങ്ങെനയൊരു ഡ്രാമ നടത്തിയേ…
പിന്നെ ആദിയല്ല ഞാൻ തന്നെയാണ് ചെക്കൻ എന്ന് നിന്റെ ഉമ്മക്കും ഗൗരി ആന്റിക്കും ദേവൻ അങ്കിളിനും അറിയാം…നീ അറിയരുതെന്ന് ഞാൻ ചട്ടം കെട്ടിയത് കൊണ്ടാ പെണ്ണേ പറയാഞ്ഞേ….”
എന്റെ രണ്ടു കവിളിലും പിടിച്ചു വലിച്ചു കൊണ്ട് ഐനു പറഞ്ഞതൊക്കെ കേട്ട് അവനെ ചുണ്ട് കൂർപ്പിച്ചു നോക്കി വയറ്റിനിട്ട് രണ്ട് കുത്ത് കൊടുത്തു, മുഖം കോട്ടിയിരുന്നു…
“ഡി..പെണ്ണേ ഒന്ന് കണ്ണടച്ചേ…”
ഇല്ല എന്നാ രീതിയിൽ തലയാട്ടും മുന്നേ അവൻ കണ്ണുരുട്ടാൻ തുടങ്ങിയിരുന്നു…
കലിപ്പ് മൂഡ് ഓണക്കേണ്ട എന്ന് കരുതി നല്ല അനുസരണയോടെ കണ്ണുകൾ അടച്ചു…
കഴുത്തിലൊരു നനുത്ത സ്പർശം പതിഞ്ഞപ്പോൾ മിഴികൾ വലിച്ചു തുറന്നു…മഹറിന്റെ കൂടെ മാറിൽ ചേർന്ന് നിൽക്കുന്ന മാല കണ്ടപ്പോൾ സന്തോഷത്താൽ കണ്ണുകൾ നിറഞ്ഞു…നിറഞ്ഞ കണ്ണുകളാലെ ആ മാല കൈകളിൽ എടുത്ത് ഐനുവിനെ നോക്കി
“അന്ന് ഹോസ്പിറ്റലിൽ നിന്ന് നീ ജ്വല്ലറിയിൽ കൊടുത്തെന്നു പറഞ്ഞപ്പോയെ അവിടുന്ന് തിരിച്ചു വാങ്ങിയതാ…അഞ്ചു വർഷമായി ഇതെന്റെ പോക്കറ്റിൽ കിടക്കുന്നു…”
നിമിഷങ്ങൾ കഴിയും തോറും എന്നെ നീ അത്ഭുതപ്പെടുത്തുകയാണല്ലോ ഐനു നീ….
കരഞ്ഞു കൊണ്ടവന്റെ നെഞ്ചിലേക്ക് ചായുമ്പോൾ നൂറു ജന്മങ്ങൾ പോലും പ്രണയിച്ചു തീർക്കാൻ മതിയാവുകില്ലെന്നറിയുകയായിരുന്നു ഇരുവരും…
“ഐ ലവ് യൂ ന്യൂട്ടാ….റിയലി റിയലി ഐ ലവ് യൂ…”
കാലങ്ങളായി അവൻ കേൾക്കാൻ കൊതിച്ച വാക്കുകൾ ഒരു ചെറു നിശ്വാസത്തോടെ അവന്റെ കാതിൽ അലയടിച്ചപ്പോൾ അവളുടെ മുഖമാകെ അവൻ ചുംബനങ്ങളാൽ മൂടിയിരുന്നു…
നാണത്താൽ അവരെ തഴുകി പോയ കാറ്റിനെ കണ്ട്, വാകമരം അവർക്കുമേൽ പൂക്കൾ പൊഴിക്കുമ്പോൾ അവരുടെ പ്രണയത്തിന് മാറ്റു കൂട്ടാനെന്നപോൽ ന്യൂട്ടന്റെ ഇമ്പമാർന്ന സ്വരം ബാഗ്രൗണ്ടിൽ നിന്നും അലയടിക്കുന്നുണ്ടായിരുന്നു…..
🎵 ഇന്നലകളേ….. തിരികെ വരുമോ…
കനവിനഴകെ… പിറകെ വരുമോ…
ഒന്ന് കാണാൻ…കനവ് തരുമോ..
കൂടെ വരുവാൻ…..ചിറക് തരുമോ…
മെഹ്ഫിൽ കൊഴുക്കണ പെണ്ണേ..
ഷെഹനായി കേൾക്കുന്നു പൊന്നെ..
തബല പെറുക്കണു കൂടെ
സാരംഗ് പാടുന്നു കണ്ണേ….🎵
ശുഭം
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…