" "
Novel

താലി: ഭാഗം 43

രചന: കാശിനാധൻ

“അമ്മേ… ഞാനും ചേട്ടനും കൂടി കൃഷ്ണകുമാർ അങ്കിൾന്റെ അടുത്ത് വരെ പോകുക ആണ്.. അങ്കിൾ ക്യാഷ് തന്നു സഹായിക്കും… തല്ക്കാലം നമ്മൾക്ക് പിടിച്ചു നിൽക്കാം ”

“അവൻ പാവം ആണ്… നിങ്ങൾ ഒന്ന് ചെല്ല്.. അവൻ കുറച്ചു കാശ് എങ്കിലും തരും മോനെ… “അംബികാമ്മയുടെ കണ്ണുകൾ തിളങ്ങി..

ഒരേ ഒരു സഹോദരൻ ആണ് കൃഷ്ണകുമാർ…

“അമ്മേ…. എനിക്ക് അമ്മയോട് ഒരു അപേക്ഷ ഉണ്ട്… ”

“എന്താണ് മോനെ.. ”

“അമ്മേ… ഗൗരി… അവൾ പാവം ആണ്.. അവൾ എന്നേ ജീവന് തുല്യം സ്നേഹിച്ചു പോയി.. അതുകൊണ്ട് ആണ് അവൾ ഇറങ്ങി വന്നത്… അമ്മ അവളോട് ദയവു ചെയ്തു മിണ്ടാതെ ഇരിക്കരുത്.. അവളുടെ ഈ സിറ്റുവേഷൻ അമ്മ ഒന്ന് മനസിലാക്കണം.. ”

“എനിക്ക് അറിയാം മോനെ… അമ്മയ്ക്ക് ആ കുട്ടിയോട് ഒരു ദേഷ്യവും ഇല്ല… ഇപ്പോൾ ഞാൻ അവളോട് അടുത്താൽ രാഗിണി ഈ വീട് വിട്ടു പോകും.. ആ സ്ഥിതി വരെ ആയി… അതുകൊണ്ട് ആണ് അമ്മ… ഞാൻ ശ്രെദ്ധിച്ചോളാം… നീ അവളോട് കാര്യങ്ങൾ പറയു കേട്ടോ.. $

അമ്മയുടെ വാക്കുകൾ അവനു ആശ്വാസം ആയി..

“സിദ്ധു വന്നോ മോനെ…. ”

ഒരു കാർ വരുന്നത് കേട്ട് അവർ തലതിരിച്ചു.

“ഉവ്വ് അമ്മേ…… ഏട്ടൻ വന്നു…. അമ്മ വരൂ.. അകത്തു വിശ്രമിയ്ക്കാം.. ”

അവൻ അമ്മയെ കൂട്ടി വീട്ടിലേക്ക് കയറി..

സിദ്ധുവിനെ കണ്ടതും ദ്രുവ് ഓടി വന്നു..

അപ്പോൾ കുഞ്ഞ് ഉറങ്ങിയത് അല്ല… ഏട്ടത്തി മനഃപൂർവം അവനെ ഇറക്കി വിടാഞ്ഞത് ആണ് എന്ന് മാധവിന് മനസിലായി.

“വല്ലാത്ത കഷ്ടം…. ഈ കുടുംബം ഇങ്ങനെ ആയിപോയല്ലോ… അവൻ മനസ്സിൽ ഓർത്തു.

അര മണിക്കൂർ കൂടി കഴിഞ്ഞു ആണ് അവർ രണ്ടാളും കൂടി അമ്മാവനെ കാണാനായി ഇറങ്ങിയത്..

പോകും വഴിയിൽ രണ്ടാളും മൗനo ആയിരുന്നു.

അമ്മാവനോട് കാര്യങ്ങൾ എല്ലാം അവർ വിശദീകരിച്ചു.

“അതു പിന്നെ സിദ്ധു.. അറിയാല്ലോ എന്റെ കാര്യം.. എല്ലാം ഇങ്ങനെ ഓടുന്നു എന്ന് മാത്രം.. എന്റെ കൈയിൽ സഹായിക്കാൻ ഒന്നും ഇപ്പോൾ ഇല്ല….. നിങ്ങൾ ഒന്നും ഓർക്കരുത്……. “അയാൾ ഒഴിഞ്ഞു മാറി..

“അങ്കിൾ.. ഈ ഒരു സാഹചര്യത്തിൽ അങ്കിൾ അല്ലാതെ മറ്റാരും ഇല്ല ഞങളെ സഹായിക്കാൻ.. അതുകൊണ്ട് ആണ് പ്ലീസ്.. ”

“എനിക്ക് മനസിലാകും… പക്ഷെ വേറെ… വേറെ നിവർത്തി ഒന്നും ഇല്ല… ”

“അങ്കിൾ ഒന്നുകൂടി ആലോചിക്കുമോ…. “മാധവ് കെഞ്ചി.

“മാധവ് ഞാൻ പറഞ്ഞില്ലേ.. ഞാൻ ഇപ്പോൾ… ”

“മതി
…നിർത്തു…… വാ പോകാം മാധവ്… “സിദ്ധു ചാടി എഴുന്നേറ്റു.

“അങ്കിൾ സഹായിക്കതൊന്നും ഇല്ല.. പിന്നെ നീ എന്തിനാ ഇങ്ങനെ യാചിക്കുന്നത്.. വാ നമ്മൾക്ക് ഇറങ്ങാം… ”

സിദ്ധു നടന്നു കഴിഞ്ഞു.

“അങ്കിൾ… ഒരു കാര്യം ഓർത്തോളൂ ഇന്ന് ഈ നിലയിൽ നിങ്ങൾ പോലും ആയതിനു പിന്നിൽ എന്റെ ഈ ettan ഉണ്ട്… ഒക്കെ ഒരു നിമിഷം കൊണ്ട് മറന്നു അല്ലെ….ഇത് തരം താഴ്ന്ന പ്രവർത്തി ആയി പോയി ”

“എന്റെ വീട്ടിൽ കേറി വന്നിട്ട് നീ ആള് കളിയ്ക്കുമോടാ… ഇറങ്ങേടാ വെളിയിൽ….അവന്റെ ഒരു കോപ്പിലെ വർത്തമാനം “അയാളുടെ മറ്റൊരു മുഖം ആണ് നിമിഷനേരം കൊണ്ട് മാറി മറിഞ്ഞത്..

“കുടുംബത്തിൽ പിറന്ന പെണ്ണിനെ വിളിച്ചു ഇറക്കി കൊണ്ട് വന്നിട്ട്…. ഇവൻ കാരണം ആണ് എല്ലാം സംഭവിച്ചത്… എന്നിട്ട് അവന്റെ ഒരു ന്യായം പറച്ചിൽ… ”

അയാൾക്ക് കലി അടങ്ങുന്നില്ല..

“അങ്കിൾ സോമശേഖരന്റെ ആൾ ആണോ എന്ന് ആണ് എന്റെ സംശയം…. ”

“ആണെങ്കിൽ നിനക്ക് എന്താടാ… നീ പിടിച്ചു മൂക്കിൽ കേറ്റുമോ ”

“ഞാൻ കേറ്റുന്നില്ല.. അയാൾ തന്നെ അതു ചെയ്യും… ”

“ഇറങ്ങേടാ വെളിയിൽ.. അവന്റെ അമ്മേടെ ഒരു… ”
..
.”എടൊ…. അമ്മാവൻ എന്ന് വിളിച്ച വായ കൊണ്ട് എന്നെ വേറൊന്നും വിളിപ്പുക്കരുത്… ”

മാധവ് ആണെങ്കിൽ അയാളുടെ കോളറിൽ കയറി പിടിച്ചു……തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
"
"