Kerala

മലയാള സിനിമയിൽ മാത്രമല്ല ഇത്തരം കാര്യങ്ങൾ നടക്കുന്നത്; സിദ്ധിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ കോടതി

മലയാള സിനിമയിൽ മാത്രമല്ല ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്ന് സിദ്ധിഖിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവെ സുപ്രീം കോടതി. ജസ്റ്റിസ് ബേല എം ത്രിവേദിയാണ് പരാമർശം നടത്തിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടും തുടർ നടപടികളും ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കരുതെന്ന് സംസ്ഥാന സർക്കാരും പരാതിക്കാരിയും വാദിച്ചു

കേസിനെ സാധാരണമായി പരിഗണിക്കരുതെന്നും വിശാല അർഥത്തിൽ കാണണമെന്നും പരാതിക്കാരി കോടതിയിൽ പറഞ്ഞു. പിന്നാലെയാണ് ഇത്തരം കാര്യങ്ങൾ നടക്കുന്ന സിനിമ വ്യവസായം മലയാളത്തിലേത് മാത്രമല്ലെന്ന് കോടതി പരാമർശിച്ചത്

കേസിൽ സിദ്ധിഖിനെതിരായ അറസ്റ്റ് കോടതി രണ്ടാഴ്ചത്തേക്ക് തടഞ്ഞു. നോട്ടീസ് അയച്ച സുപ്രീം കോടതി കക്ഷികളിൽ നിന്ന് മറുപടി ലഭിക്കും വരെ അറസ്റ്റ് പാടില്ലെന്നും വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കണമെന്ന് സിദ്ധിഖിനോട് കോടതി നിർദേശിച്ചു.

Related Articles

Back to top button