Novel

നിശാഗന്ധി: ഭാഗം 39

രചന: ദേവ ശ്രീ

” ഇത് എഞ്ചുവടി….
ഇതിലുണ്ട് അക്ഷരങ്ങളും അക്കങ്ങളും ഒക്കെ… ”
ശ്രീനന്ദക്ക് നേരെ നീട്ടി പിടിച്ച പുസ്തകവുമായി പറഞ്ഞവൻ….

” ഇതൊക്കെ എനിക്ക് അറിയാം…
മലയാളം എഴുതാനും വായിക്കാനും അഡിഷനും ഡിവിഷനും സബ്സ്ട്രക്ഷനും മൾട്ടിപ്ലിക്കേഷനും അത്യാവശ്യം ഇംഗ്ലീഷ് വായിക്കാനും എനിക്ക് അറിയാം…. ”
വല്ലാത്തൊരു സ്വാതന്ത്ര്യത്തോടെ പറയുന്നവളെ നോക്കി ചിരിച്ചവൻ….

 

” എങ്കിൽ ഇതാ നിനക്ക് ഉള്ള പുസ്തകം… നന്നായി പഠിച്ചോ…. ”
അമീർ അവളുടെ അരികിലേക്ക് നീക്കി വെച്ചതും അവളതെടുത്തു നെഞ്ചോടു ചേർത്ത് പിടിച്ചു…
അത്രമേൽ പ്രിയപ്പെട്ട ഒന്നായി….
പത്താം ക്ലാസ്സ്‌ എഴുതി എടുത്തിട്ട് പ്ലസ്‌ ടു കൂടെ എഴുതി എടുത്തു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിനക്ക് ഒരു ഡിഗ്രി എടുക്കാം…. ”
അമീർ പറഞ്ഞതും ശ്രീനന്ദ കൂർപ്പിച്ചു നോക്കി….

. ” അല്ല നിന്നെ ഈ അമീറ് കെട്ടി കൂടെ കൂട്ടിട്ട് കഷ്ട്ടപ്പെടുത്തുന്നെന്ന് പറയണ്ടല്ലോ…. ”
ചുണ്ടോന്ന് വക്രിച്ചവൾ….

വാങ്ക് വിളി കേട്ടതും അമീർ വേഗത്തിൽ ഇറങ്ങി….
പള്ളിയിലേക്ക് ഉള്ള പോക്കായിരുന്നു അത്….
ഉമ്മച്ചിയുമ്മയുടെ മനസ് നിറഞ്ഞു…..

അന്ന് ഉച്ചക്ക് പള്ളി കഴിഞ്ഞു വന്ന് ശ്രീനന്ദ വെച്ച നല്ല നെയ്ച്ചോറും ബീഫും കഴിച്ചു…..

” നിന്റെ പണിയെല്ലാം കഴിഞ്ഞൊ….? ”
ടീവിയിൽ സിനിമ കണ്ട് കൊണ്ടിരിക്കുന്ന ശ്രീനന്ദയുടെ അരികിൽ ഇരുന്നു അമീർ ചോദിച്ചപ്പോൾ അവളിത്തിരി നീങ്ങിയിരുന്നു കഴിഞ്ഞെന്ന പോലെ തലയാട്ടി….

” എന്റെ റൂമിലെ മേശയുടെ മുകളിൽ ഒരു ചെറിയ കവർ വെച്ചിട്ടുണ്ട്… അതൊന്ന് എടുത്തു വാ… ”
ശ്രീനന്ദ എഴുന്നേറ്റു പോയതും അമീർ അവളുടെ വരവിനായി കാത്തിരുന്നു….

അമീറിന് കയ്യിലെ കവർ നീട്ടി…..

” ഇരിക്ക്….”
അവളോട് കണ്ണുകൾ കാണിച്ചു….

ശ്രീനന്ദ അവന്റെ അരികിൽ ഇത്തിരി മാറിയിരുന്നു…
കവർ തുറന്നതും വലിയ അക്ഷരത്തിൽ ‘Galaxy S24 Ultra 5G AI SmartPhone’ എന്നെഴുതിയ ബോക്സ്‌….

അവൻ അതിൽ പിൻ ഇട്ട് കുത്തി തുറന്നു….
” നോക്ക് നന്ദ, ഇതാണ് സിം… ”
ചെറിയ ഒരു കട്ട കാണിച്ചു കൊടുത്തു പറഞ്ഞവൻ…

” ഇത് ഇതിലേക്ക് വെച്ച് ക്ലോസ് ചെയ്യണം….
ഇനി സിം റിമൂവ് ചെയ്യണമെങ്കിലും ഈ പിൻ ഉപയോഗിച്ച് ഇവിടെ കുത്തിയാൽ മതി…. ”
അവളെ നോക്കി പറയുമ്പോ അവളിൽ വെപ്രാളം നിറഞ്ഞു…

” ഇത് എനിക്കണോ… എനിക്കൊന്നും വേണ്ടാ… എനിക്ക് പേടിയാ അമീറെ… ”
ശ്രീനന്ദ എഴുന്നേൽക്കാൻ തുടങ്ങിയതും
അമീർ അവളുടെ കയ്യിൽ പിടിച്ചു അവിടെ ഇരുത്തി…

” ഇപ്പോഴത്തെ കുഞ്ഞിപിള്ളേർക്ക് വരെ ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കാൻ അറിയാം….
നീയും പഠിച്ചേ പറ്റൂ…
നിന്റെ ക്ലാസും അതെ കുറിച്ചുള്ള വിവരങ്ങളും എല്ലാം ഇനി ഈ ഫോണിലായിരിക്കും അറിയുക….
മാളിന്റെ വർക്ക്‌ തുടങ്ങിയാൽ ഞാൻ തിരക്കായിരിക്കും… എല്ലാം എനിക്ക് പിന്നാലെ നടന്നു ചെയ്തു തരാൻ പറ്റില്ല നന്ദ…. ”
ശ്രീനന്ദ അവന്റെ വാക്കുകളിൽ അവിടെ തന്നെ ഇരുന്നു….

” ഏതാ മോഡൽ എന്നറിയോ…? ”

ഇല്ലെന്നവൾ ചുമൽ കൂച്ചി….

“Galaxy S24 Ultra 5G AI SmartPhone’….”
അവൻ പറഞ്ഞതും ശ്രീനന്ദ വെറുതെ ആ ബോക്സ്‌ എടുത്തു നോക്കി…
1,49,999 പ്രൈസ് എന്ന് കണ്ടതും അവൾ വാ തുറന്നു… വീണ്ടും അവൾ അത് നോക്കി…
” ഒറ്റ, പത്ത്, നൂറ്, ആയിരം, പതിനായിരം, ലക്ഷം…” അവൾ സംഖ്യാ സ്ഥാനങ്ങൾ എണ്ണി വീണ്ടും തുക തിട്ടപ്പെടുത്തി….

” ഒന്നര ലക്ഷം രൂപയുടെ ഫോണോ…. ”
ശബ്ദം ഇത്തിരി ഉയർന്നവളുടെ……

 

” ഒന്ന് പതുക്കെ പറയെന്റെ പെണ്ണെ… ”
അവളോട് ശബ്ദം താഴ്ത്തി പറഞ്ഞവൻ….

” എനിക്ക് ഉമ്മച്ചിയുമ്മാടെ കയ്യിലുള്ളത് പോലെ ഒന്ന് മതിയായിരുന്നു…. ”
അമീർ ചിരിച്ചു…
ആ ചിരിയിലാണ് ശ്രീനന്ദ വീണു പോവുക… വീണ്ടും വീണ്ടും അവനിലേക്ക് കണ്ണുകൾ പായിക്കുക…
ആ ചിരിയിലങ്ങനെ മുഴുകി പോകുമവൾ….

അവൻ ലോക്ക് തുറക്കാനും സോഷ്യൽ മീഡിയകളും കാളിങ് മെസ്സേജ്സ് തുടങ്ങി എല്ലാം ഓരോന്നായി പറഞ്ഞു കൊടുത്തു…
ചിലതെല്ലാം അവൾക്ക് മനസിലാവാതെ പോയി….
അവൻ പറഞ്ഞു തരുന്ന നേരം അവളുടെ ശ്രദ്ധ അവനിലേക്ക് പതിച്ചാൽ പിന്നെ അവൻ പറഞ്ഞു കൊടുക്കുന്നതൊന്നും തലയിൽ കയറില്ലാ അവളുടെ….
വീണ്ടും ശ്രദ്ധിക്കണമെങ്കിൽ അവന്റെ കയ്യിൽ നിന്നും നല്ലൊരു കിഴുക്ക് കിട്ടണം….

” ഇത് ഉപയോഗിക്കേണ്ട വിധം ഇതിലുണ്ട്….
ഇനി എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാം…. ”

അവൻ എഴുന്നേറ്റു പോകുമ്പോഴും ആ വലിയ ഫോൺ കയ്യിൽ മുറുകെ പിടിച്ചവൾ……

 

✨✨✨✨✨✨✨✨✨

ആരോഹി ക്ലാസ്സ്‌ കഴിഞ്ഞു ഓഫീസിലേക്ക് കയറും വഴിയാണ് കൈ തട്ടി ഡെസ്കിലിരുന്ന ബുക്കുകൾ എല്ലാം കൈ തട്ടി വീണത്….
ആരോഹി ഒന്ന് ഞെട്ടി…

” ഹേയ്… കണ്ണ് കണ്ടൂടെ നിനക്ക്…
എല്ലാം ഒന്ന് ഒതുക്കി വെച്ചതെ ഉള്ളൂ നാശം…..” അയാൾ ആരോഹിക്ക് നേരെ പല്ലുകൾ കടിച്ചു ചെന്നതും ആരോഹി നിലത്ത് വീണു കിടന്ന ബുക്കെല്ലാം വാരി എടുത്തു മേശയുടെ മുകളിൽ തന്നെ വച്ചു …

“സോറി…
ഞാൻ സഹായിക്കാം…..”

” യ്യോ… വേണ്ടായേ…
ചെയ്തു തന്നോളം മതി… ”
കൈ കൂപ്പി തൊഴുതു പോകുന്നവനെ കാണെ വല്ലാത്തൊരു അപമാനഭാരം തോന്നി….

“മിസ്സ്‌ അത് കാര്യാക്കണ്ട… അതൊരു പ്രത്യേകതരം സാധനമാണ്…
ആരോടും മിണ്ടുകയുമില്ല…
മിണ്ടിയാൽ തന്നെ വല്ലവരുടെയും നെഞ്ചത്തൊട്ട് ആയിരിക്കും…..
ആരെയും അങ്ങനെ അടുപ്പിക്കാത്ത ഒരു ആളാ…”
കൂടെയുള്ള മിസ്സ്‌ പറയുമ്പോൾ തന്നെ അതൊന്നും ബാധിക്കില്ലെന്ന പോലെ ആരോഹി സീറ്റിലേക്ക് പോയി….
കുഞ്ഞുങ്ങളായിരുന്നു മനസ്സിൽ നിറയെ…..

 

✨✨✨✨✨✨✨✨✨

“നീ ഇത് എന്ത്‌ ഭാവിച്ച ലച്ചു ഇങ്ങനെ പൈസ കളയുന്നത്….
ഇവിടെ ആർക്കും ഒരു വരുമാനവുമില്ല….
നീയാണെങ്കിൽ ഒരു ജോലി ഒന്നും നോക്കുന്നില്ല…”
അപ്പച്ചി മകളെ ഉപദേശിച്ചു…

” വെറും ഡിഗ്രി കൊണ്ടു ഒരു സെയിൽസ് ഗേൾ പോലും ആവാൻ കഴിയില്ലമ്മേ…
ഞാൻ പി ജി ക്ക് അഡ്മിഷൻ കൊടുത്തിട്ടുണ്ട്…
പി ജി കൂടെ കഴിയട്ടെ… അതിനിടയിൽ നെറ്റ് എഴുതി എടുക്കാം….”

 

” നീ എന്താണേൽ കാണിക്ക്…..
തലവര അനുഭവിച്ചല്ലേ പറ്റൂ…. ”
അവർ പരിതപ്പിച്ചു…

” അമ്മ പിന്നെ അവളെ കണ്ടില്ലേ…? ”
ശ്രീലക്ഷ്മിക്ക് എന്തോ ശ്രീനന്ദയെ കുറിച്ച് അറിയാൻ തോന്നി….

 

” ആരെ… ” അവർ അലസമായി ചോദിച്ചു…

 

” ആ എരണം പിടിച്ചവളെ… ശ്രീനന്ദയെ…. ”
ശ്രീലക്ഷ്മി പല്ലുകൾ കടിച്ചു പറഞ്ഞു…

” ഇല്ല… കാണണം എന്നിട്ട് വേണം രണ്ട് പറയാൻ….
ഇത്രേം കാലം നോക്കി വളർത്തിട്ട് നന്ദിയില്ലാത്ത സാധനം… നശിച്ചേ പോകൂ….” അവർ പ്രാകി…

” ഒന്ന് പോയി കണ്ടിട്ട് രണ്ടെണ്ണം പറയായിരുന്നില്ലേ അമ്മക്ക്…? ”
ശ്രീലക്ഷ്മി അമ്മയിലെ കോപം ആളി കത്തിക്കുന്ന പോലെ പറഞ്ഞു….

 

” എങ്ങനെ പോകും… അവള് ആ അറക്കലാണ്…
അവിടുത്തെ തള്ളനെ അറിയാഞ്ഞിട്ടാ…
ഓളെ അവര് സംരക്ഷിച്ചിട്ടുണ്ടെങ്കിൽ അവിടെ ചെന്ന് നമുക്ക് ഒന്നും പറയാൻ കഴിയില്ല….. ”
ശ്രീലക്ഷ്മിക്ക് നിരാശ തോന്നി…..

 

🔥🔥🔥🔥🔥🔥

പുതിയ ഫോൺ എടുത്തു വെറുതെ ക്യാമറ ഓണാക്കി നോക്കിയവൾ….
നിറവ് തോന്നി…..
ഇരുൾ വീണു നിറം മങ്ങി തുടങ്ങിയ ജീവിതത്തിലേക്ക് ആണ് അവൻ കടന്നു വന്നത്…
ഇരുട്ടിലേക്ക് പകരുന്ന നിലാവെളിച്ചം പോലെയുള്ളൊരുവൻ…. ജീവിതത്തിലെ എല്ലാ ഇരുട്ടിനേയും നീക്കം ചെയ്തു അവിടെ പുതിയൊരു ലോകം സൃഷ്ടിച്ചു തന്ന മായാജാലക്കാരൻ…
എന്ത് പറഞ്ഞാലാണ് മതി വരുക….
എന്ത് വാക്കിലാണ് വർണിച്ചു തീരുക…..
അറിയില്ല….
പക്ഷേ ഒന്നറിയാം… ഇപ്പൊ ഞാനൊരു കാത്തിരിപ്പിലാണ്….
നീ ഞാനും ഞാൻ നീയുമായി മാറുന്ന മനോഹര നിമിഷത്തിനയുള്ള കാത്തിരിപ്പ്…..

 

പരസ്പരം ഒരു വാക്ക് കൊണ്ടു പോലും സ്നേഹം കൈ മാറാത്ത രണ്ടുപേർ….
നോക്കിലോളിപ്പിച്ച പ്രണയവും വാക്കിലെ കരുതലും…. ശ്രീനന്ദ അതെല്ലാം ആസ്വദിക്കുകയായിരുന്നു…………….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button