" "
Kerala

മുഖ്യമന്ത്രി പിണറായി വിജയന് പിആർ ഏജൻസിയുടെ ആവശ്യമില്ല: മന്ത്രി വി ശിവൻകുട്ടി

മുഖ്യമന്ത്രി പിണറായി വിജയന് പി ആർ ഏജൻസിയുടെ ആവശ്യമില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. കേരള രാഷ്ട്രീയത്തിൽ ഇതിന് മുൻപ് നിരവധി വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ സർക്കാരോ നേതാക്കളോ പി ആർ ഏജൻസിയുടെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത് എന്ന ആക്ഷേപം ഇതുവരെ ഉയർന്നിട്ടില്ല.

ചെറുതും വലുതുമായ ഓരോ കാര്യങ്ങളും മുഖ്യമന്ത്രിക്കെതിരെ തിരിക്കുകയാണ്. ആരോപണങ്ങൾ തള്ളിക്കളയുകയാണെന്നും ജനം തിരിച്ചറിയുമെന്നും വി ശിവൻകുട്ടി പറഞ്ഞു. അൻവർ വിഷയത്തിലുള്ള നിലപാട് മുഖ്യമന്ത്രിയും പാർട്ടിയും വ്യക്തമാക്കിയതാണ്. അതിനെ പെരുമഴയത്തുണ്ടാകുന്ന കുമിള പോലെ കണ്ടാൽ മതി. രണ്ട് ദിവസമുണ്ടാകും. സിപിഎം വിട്ടുപോയവർ യോഗം വിളിച്ചതൊക്കെ മുൻപ് കണ്ടിട്ടുണ്ട്. ഇടതുപക്ഷ വിരുദ്ധ ശക്തികളാണ് അതിന് പിന്നിലെന്നും വി ശിവൻകുട്ടി പറഞ്ഞു.

 

Related Articles

Back to top button
"
"