Kerala

എഡിജിപി അജിത് കുമാറിനെതിരായ ആരോപണങ്ങൾ; ഡിജിപി ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

എഡിജിപി എംആർ അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ ഡിജിപിയുടെ റിപ്പോർട്ട് ഇന്ന് സർക്കാരിന് നൽകും. അൻവറിന്റെ പരാതിയിലും ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും ഡിജിപിയുടെ നിലപാട് നിർണായകമാകും. അന്വേഷണത്തിന് ഡിജിപിക്ക് നൽകിയ സമയപരിധി ഇന്നാണ് അവസാനിക്കുന്നത്.

മാമി തിരോധാന കേസ് അടക്കം എഡിജിപി അട്ടിമറിക്കാൻ ശ്രമിച്ചതായി അൻവർ ഉന്നയിച്ച നാല് കേസുകൾ, പൂരം കലക്കൽ, എസ് പി ഓഫീസിലെ മരംമുറി, കടത്തിയ സ്വർണം പിടികൂടി പങ്കിട്ടെടുക്കൽ, മന്ത്രിമാരുടെ അടക്കം ഫോൺ ചോർത്തൽ, അനധികൃത സ്വത്ത് സമ്പാദനം എന്നീ ആരോപണങ്ങളിലായിരുന്നു അന്വേഷണം. അതിൽ അനധികൃത സ്വത്ത് സമ്പാദനവും മരംമുറിയും വിജിലൻസിന് കൈമാറി

പൂടം അട്ടിമറിയും ഫോൺ ചോർത്തലും റിപ്പോർട്ടായി സർക്കാരിന് മുന്നിലുണ്ട്. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച വിവരങ്ങളും ഡിജിപിയുടെ റിപ്പോർട്ടിലുണ്ടാകും. പൂലം കലക്കലിൽ എഡിജിപിയുടെ റിപ്പോർട്ട് തള്ളി പുതിയ അന്വേഷണത്തിന് ഡിജിപി നേരത്തെ ശുപാർശ ചെയ്തിരുന്നു.

Related Articles

Back to top button