Kerala

തൃശ്ശൂർ പൂരം കലക്കൽ: സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തൃശ്ശൂർ പൂരം കലക്കലിൽ സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. തൃശ്ശൂർ പൂരം അലങ്കോലമാക്കാൻ നടന്ന ശ്രമം, അതുമായി ബന്ധപ്പെട്ട് റിപ്പോർട്ടിൽ പരാമർശിക്കുന്ന കുറ്റങ്ങൾ എന്നിവയിൽ വിശദ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും

പൂരവുമായി ബന്ധപ്പെട്ട ചുമതലകളിലുള്ള ഉദ്യോഗസ്ഥർക്ക് പിഴവ് സംഭവിച്ചോ എന്ന് അന്വേഷിക്കാൻ ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തി. ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാറിന് പൂരം നടത്തിപ്പിൽ വീഴ്ചയുണ്ടായോ എന്നത് വിശദമായി അന്വേഷിക്കാൻ ഡിജിപിയെയും ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രി അറിയിച്ചു

വയനാട് ദുരന്തത്തിൽ രണ്ട് മാതാപിതാക്കളെയും നഷ്ടമായ ആറ് കുട്ടികൾക്ക് പത്ത് ലക്ഷം രൂപ വീതവും മാതാപിതാക്കളിൽ ഒരാളെ നഷ്ടപ്പെട്ട എട്ട് കുട്ടികൾക്ക് അഞ്ച് ലക്ഷം രൂപ വീതവും നൽകും. ഫലപ്രദമായ സഹായം കേന്ദ്ര സർക്കാരിൽ നിന്ന് ലഭ്യമാകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ ഇതേ വരെ അത്തരമൊരു സഹായം ലഭ്യമായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button